കഴിയുമെങ്ങില്‍ ഒരു കൂടി കാഴ്ചയ്ക്ക് സമയം കണ്ടെത്തുക
എന്തെങ്ങിലും പറയാന്‍ ഹൃദയം കൊതിച്ചാല്‍
പറയാന്‍ മടി കാണിക്കാതിരിക്യ
തിരക്കില്‍ സമയം കിട്ടില്ലെന്നറിയാം
എങ്കിലും നേരം കിട്ടിയാല്‍ ഒരു നിമിഷം എന്നെ ഓര്‍ക്കുക....
കഴിഞ്ഞു പോയ ബന്ധത്തിലെ കൊഴിഞ്ഞു വീണ സുന്ദര
നിമിഷങ്ങള്‍ ഓര്‍ക്കുക .....
അകന്നു എന്നതിനര്‍ത്ഥം ബന്ധം മുറിഞ്ഞു എന്നല്ല
കാലമെന്ന പെരുമഴയില്‍ ഒലികില്ല ഓര്‍മ്മകള്‍
പിരിഞ്ഞപ്പോള്‍ സ്വപ്ന വിക്ഹ്നം നടന്നുവോ
ഇല്ല.....കാരണം വിഖ്നിച്ചത് ഉറക്കമാണ് സ്വപ്നമല്ല
നിന്നിലെ നന്മയെ ഇന്നും ഞാന്‍ സ്നേഹിക്കുന്നു
നീയെന്ന സ്ത്രീ ജന്മം എന്‍ ബഹുമാന പാത്രവും
എങ്കിലും നിന്നിലെ അഹന്തയെ ,അനാവശ്യ വാക്ക് ചാതുര്യത്തെ
നിന്റെ സ്വപ്ന ലോകത്തെ ,നിന്നിലെ സത്യമില്ലയ്മയെ
വെറുക്കുന്നു ഞാന്‍ മൂകം
മിട്ടായി പെട്ടിക്കു പിന്നാലെ ഓടുന്ന
കുട്ടി തന്‍ സമം ഇന്ന് നിന്‍ ജീവിതം
നിന്റെ ഇഷ്ടങ്ങളെ സാധികുന്നോന്‍ പിന്നാലെ
പോകുന്നു നീ ...മറക്കുന്നു നീ
നിന്‍റെ ബന്ധങ്ങളും സ്നേഹ വാകുകലുമൊക്കെ
കഴിയുമെങ്കില്‍ കഴിഞ്ഞതൊക്കെ ഒന്ന് നീ ഓര്‍ക്കുക
ഒരു പക്ഷെ നിന്‍റെ തെറ്റുകള്‍ നിനക്ക് കാണാന്‍ കഴിഞ്ഞാലോ
നീ തന്ന വേദന-ശാപ പകരമായി
നന്മകള്‍ നേരുന്നു നിനക്ക് ഞാന്‍ എന്നും
എവിടെ ആയാലും നീ സഖി
നന്മകള്‍ മാത്രം ...നന്മകള്‍ മാത്രം ...