Powered By Blogger

Tuesday, 7 June 2011

നഷ്ട പ്രണയം


കഴിയുമെങ്ങില്‍ ഒരു കൂടി കാഴ്ചയ്ക്ക് സമയം കണ്ടെത്തുക 
എന്തെങ്ങിലും പറയാന്‍ ഹൃദയം കൊതിച്ചാല്‍ 
പറയാന്‍ മടി കാണിക്കാതിരിക്യ
തിരക്കില്‍ സമയം കിട്ടില്ലെന്നറിയാം 
എങ്കിലും നേരം  കിട്ടിയാല്‍ ഒരു നിമിഷം എന്നെ ഓര്‍ക്കുക....
കഴിഞ്ഞു പോയ ബന്ധത്തിലെ കൊഴിഞ്ഞു വീണ സുന്ദര
നിമിഷങ്ങള്‍ ഓര്‍ക്കുക  .....

അകന്നു എന്നതിനര്‍ത്ഥം ബന്ധം മുറിഞ്ഞു എന്നല്ല 
കാലമെന്ന പെരുമഴയില്‍ ഒലികില്ല ഓര്‍മ്മകള്‍ 
പിരിഞ്ഞപ്പോള്‍ സ്വപ്ന വിക്ഹ്നം നടന്നുവോ  
ഇല്ല.....കാരണം വിഖ്നിച്ചത് ഉറക്കമാണ് സ്വപ്നമല്ല 

നിന്നിലെ നന്മയെ ഇന്നും ഞാന്‍ സ്നേഹിക്കുന്നു 
നീയെന്ന സ്ത്രീ ജന്മം എന്‍ ബഹുമാന പാത്രവും 
എങ്കിലും നിന്നിലെ അഹന്തയെ ,അനാവശ്യ വാക്ക്‌ ചാതുര്യത്തെ 
നിന്റെ സ്വപ്ന ലോകത്തെ ,നിന്നിലെ സത്യമില്ലയ്മയെ 
വെറുക്കുന്നു ഞാന്‍ മൂകം 

മിട്ടായി പെട്ടിക്കു പിന്നാലെ ഓടുന്ന
കുട്ടി തന്‍ സമം ഇന്ന് നിന്‍ ജീവിതം 
നിന്റെ ഇഷ്ടങ്ങളെ സാധികുന്നോന്‍ പിന്നാലെ 
പോകുന്നു നീ ...മറക്കുന്നു നീ 
നിന്‍റെ ബന്ധങ്ങളും സ്നേഹ വാകുകലുമൊക്കെ
കഴിയുമെങ്കില്‍ കഴിഞ്ഞതൊക്കെ ഒന്ന് നീ ഓര്‍ക്കുക 
ഒരു പക്ഷെ നിന്‍റെ തെറ്റുകള്‍ നിനക്ക് കാണാന്‍ കഴിഞ്ഞാലോ 

നീ തന്ന വേദന-ശാപ പകരമായി 
നന്മകള്‍ നേരുന്നു നിനക്ക് ഞാന്‍ എന്നും 
എവിടെ ആയാലും നീ  സഖി 
നന്മകള്‍ മാത്രം ...നന്മകള്‍ മാത്രം ...

Saturday, 4 June 2011

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ..


അവര്‍ പരിച്ചയപെട്ടത്‌ ഫേസ് ബുക്കില്‍ കൂടി ആയിരുന്നു ..ആദ്യമായി അവന്റെ പ്രൊഫൈല്‍  കണ്ടയുടന്‍  അവള്‍ ചെക്ക്‌ ചെയ്തത് അവന്റെ Relationship Status ആയിരുന്നു ..അവന്‍ single  ആണെന്ന് മനസിലാകിയ അവള്‍ അവനു friend request അയച്ചു അവന്‍ അത് സ്വീകരിച്ചു ,അങ്ങനെ അവര്‍ കൂട്ടുകാരായി ..

കാലചക്രത്തിന്റെ തിരിചിലിനിടയില്‍ അവരുടെ സൌഹൃദം പ്രണയം ആയപ്പോള്‍ അവന്‍ Relationship Status മാറ്റി ..അത്  സിങ്കിളില്‍ നിന്നും "in a relationship"  ആയി 
പ്രണയം പടര്‍ന്നു പന്തലിച്ചപോള്‍ അവര്‍ വിവാഹിതരായി ,അവന്‍ വീടും ഫേസ് ബുക്കില്‍ അവന്റെ Relationship Status മാറ്റി MARRIED ആകി 

വിവാഹ ജീവിതം മുന്‍പോട്ടു പോകും തോറും റൊമാന്‍സ് കുറയുകയും നീരസം കൂടുകയും ചെയ്തു കൊണ്ടിരുന്നു  ഒടുക്കം ഒരിക്കല്‍ കൂടി അവന്‍ Relationship Status മാറ്റി ..അവന്റെ പുതിയ സ്റ്റാറ്റസ് ആയിരുന്നു ITS COMPLICATED 

സമയം പിന്നെയും മുന്‍പോട്ടു ഓടി കൊണ്ടിരുന്നു ..ഒരിക്കല്‍ സ്റ്റഡി റൂമില്‍ എന്തോ പണിയില്‍ മുഴുകിയിരികുന്നതിനിടെ ബെഡ് റൂമില്‍ എന്തോ വീഴുന്ന ശബ്ദം അവന്‍ കേട്ടു ..അവന്‍ അവളെ വിളിച്ചു എന്താണ് ശബ്ദം കേട്ടതെന്നു ചോദിച്ചിട്ട് അവള്‍ മറുപടി ഒന്നും പറഞ്ഞില്ല ..അവളുടെ ഒടുകാതെ സൌന്ദര്യ പിണകാത്തെ ശപിച്ചു കൊണ്ട് അവന്‍ ജോലി തുടര്‍ന്നു

അല്‍പ സമയം കഴിഞ്ഞു ബെഡ് റൂമില്‍ എന്തോയെടുക്കനായി ചെന്ന അവന്‍ കാണുന്നത് ഫാനില്‍ തൂങ്ങി നില്‍കുന്ന അവളുടെ ശവ ശരീരമാണ് ...ഒരു നിമിഷം അവന്‍ പകച്ചു നിന്ന് പോയി ..എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ..പോലീസിനെ വിളിക്കണോ,വീടുകാരെ അറിയിക്കണോ,അയല്കാരെ ,അറിയിക്കണോ , അതോ അവളഉടെ നാഡീ പിടിച്ചു നോക്കണോ ..എന്ത് ആദ്യം ചെയ്യണമെന്നറിയാത്ത അവസ്ഥ ...
അവന്‍ ഒരു നിമിഷം എന്തോ ചിന്തിച്ചു ..പിനീട് സ്റ്റഡി റൂമിലേക്ക്‌ ഓടി ..തിടുക്കത്തില്‍ ലാപ്ടോപ് ഓണ്‍ ചെയ്തു ഫേസ് ബുക്കില്‍ Relationship Status ചേഞ്ച്‌ ചെയ്തു from ITS COMPLICATED to SINGLE(once again)

പിന്നീട് ഒരു ദീര്‍ഖനിശ്വാസത്തോടെ അവന്‍ കസേരയില്‍ തല ചാരിയിരുന്നു ....

അപ്പോഴും അവളുടെ നിച്ചല ശരീരം ഒരു അനാഥ പ്രേതത്തെ പോലെ ബെഡ് റൂമിലെ ഫാനില്‍ തൂങ്ങി നില്‍കുന്നുണ്ടായിരുന്നു ...

Wednesday, 9 March 2011

പാകരന്റെ ദാമ്പത്യം....







പാകരന്റെ ദാമ്പത്യം...


പറമ്പ് നിറയെ കായ്ച്ചു നില്‍കുന്ന തെങ്ങുകള്‍ ഉണ്ടെങ്ങിലും തേങ്ങ ഇടാന്‍ ആളെ കിട്ടാതെ വിഷമിച്ചു നിന്ന നാട്ടിന്‍പുറത്തെ കര്‍ഷകരുടെ ഇടയിലേക്ക് ആലുവകാരന്‍ ഭാസ്കരന്‍  എന്നാ തെങ്ങ് കയറ്റകാരന്‍ ഒരു ദൈവ ദൂതനെ പോലെയാണ് വന്നത് ...

നാട്ടിന്‍പുറത്ത് മറ്റു തെങ്ങ് കയറ്റകാര്‍ ഇല്ലാത്തതിനാല്‍ ഭയങ്കര  ഡിമാന്റ്  ആയിരുന്നു അയാള്‍ക്. കര്‍ഷകര്‍ അയാളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുത്തു . അയാള്കും സുന്ദരിയായ ഭാര്യയ്ക്കും ആറു വയസുകാരി മകള്കും താമസിക്കാന്‍ ഫ്രീആയി വീട് ,മകളുടെ പഠനത്തിനുള്ള സൌകര്യങ്ങള്‍ അങ്ങനെ നീളുന്നു  നാട്ടുകാരുടെ സേവനങ്ങള്‍.
നാട്ടുകാര്‍ സ്നേഹത്തോടെ "പകരേട്ടന്‍"   എന്ന് വിളിച്ചിരുന്ന അയാള്‍ക് എന്തോ എന്നെ കാണുമ്പോള്‍ ഒരു "ചൊറിച്ചില്‍" ഉള്ളതായി എനിക്ക് പലപ്പോഴും തോന്നി ഒരു പക്ഷെ എന്റെ വീട്ടില്‍ തെങ്ങില്ലാത്തത് കൊണ്ട് ഇവനെ രണ്ടു പറഞ്ഞാലും നഷ്ടമൊന്നും ഇല്ല  എന്ന് അയ്യാള്‍ക് തോന്നിയത്  കൊണ്ടാവും  കാണുമ്പോള്‍ ഒക്കെ എന്നെ ആകി കൊണ്ട് ഇലയ്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ അയ്യാള്‍ പലതും പറഞ്ഞു ചിരിച്ചു,പ്രത്യേകിച്ച് കല്യാണപ്രായം എത്തിയിട്ടും ഞാന്‍ കല്യാണം കഴികുന്നില്ല  എന്ന് പറഞ്ഞു അയാള്‍ പല സ്ഥലങ്ങളിലും വെച്ച്   പലരുടെയും  മുന്‍പില്‍ വെച്ച് എന്നെ ആകി സംസാരിച്ചു....അയാള്‍ക് അങ്ങനെ പറയുന്നത് കൊണ്ട്  എന്തെങ്ങിലും ആത്മ സംതൃപ്തി കിട്ടുനെങ്ങില്‍ കിട്ടട്ടെ എന്ന് കരുതി ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലായിരുന്നു...അത് മുതലെടുത്ത്‌ , കാണുമ്പോള്‍  ഒക്കെ അയാള്‍ എന്നെ കളിയാകുന്നത് തുടര്‍ന്ന് കൊണ്ടുരുന്നു. ഞാന്‍ അവിവാഹിതനായി തുടരുന്നതില്‍ അയാള്‍ക് എന്ത് ബുദ്ധിമുട്ടെന്ന് എനിക്ക് മനസിലായില്ല....

എന്നാല്‍ എന്റെ സുഹൃത്തുക്കളായ ചില പെണ്ണ് കുട്ടികളോട്   എന്റെ പേര് ചേര്‍ക്കാന്‍ അയാള്‍ ശ്രമിച്ചതോടെ കളി കാര്യമായി..
ഒരികല്‍ തരത്തിന് കിട്ടിയപോള്‍ വലിയ ഒരു കല്ലുമായി ഞാന്‍ അയാളുടെ അടുത്തേക്ക് പാഞ്ഞു ,അപ്രാവശ്യം രക്ഷയില്ല എന്ന് മനസിലാകിയ അയാള്‍ ജീവന്‍ രക്ഷാര്‍ത്ഥം അടുത്തുള്ള  തെങ്ങില്‍  വലിഞ്ഞു  കയറി.എങ്കിലും ഞാന്‍ അവസരം കളയാന്‍ തയ്യാറായിരുന്നില്ല  കയിലിരുന്ന ഉരുളന്‍ കല്ല്‌ ഞാന്‍ അയാള്‍ക് നേരെ എറിഞ്ഞു ,അതു അയാളുടെ തുടയില്‍ കൊണ്ടപ്പോള്‍ അയ്യോ എന്ന് അലച്ചു കൊണ്ട് അയാള്‍ പറഞ്ഞു മോനെ ഞാന്‍ വെറുതെ തമാശയ്ക് പറയുന്നതല്ലേ ..ഇനിയും കല്ലെരിയരുതെടാ നീ ഇപ്പോള്‍ എറിഞ്ഞ കല്ല്‌ ഒരു അര അടി മുകളില്‍  കൊണ്ടിരുനെങ്ങില്‍ എന്റെ സുനാപ്പി .......

അയാള്‍ അത് പറയുമ്പോള്‍ ഞാന്‍ എറിയാനായി അടുത്ത കല്ലെടുതിരുന്നു, അത്രയ്കായിരുന്നു  എനിക്ക് ദേഷ്യം അപ്പോഴേക്കും ഓടി  വന്ന എന്റെ കൂടുകാര്‍ എന്നെ തടഞ്ഞു ..അവര്‍ ബലമായി  എന്നെ പിന്തിരിപികാന്‍ ശ്രമികുമ്പോഴും ഞാന്‍  അയാള്‍ക് നേരെ എന്തൊകെയോ പുലമ്പുന്നുണ്ടായിരുന്നു   

അതോടു കൂടി അയാളുടെ സ്വഭാവം നേരെ ആയി എന്ന് കരുതിയവര്‍കു തെറ്റി... ഒരികല്‍ ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കാത്തു നിന്ന എന്റെ അരികിലേക്ക് പാകരന്‍ ഒന്ന് രണ്ടു ശിങ്ങിടിമാരുമായി വന്നു,അയാളുടെ അസുഖം  വീണ്ടും തല പൊക്കി. കൂടെയുള്ള ഒരു വായ്നോക്കിയോടായി അയാള്‍ പറഞ്ഞു.. ജോസേ നീ അറിഞ്ഞോ ഈ നാട്ടിന്‍പുറത്തെ  ഒരു അവിവാഹിതന്‍ വിവാഹം കഴികതിരികുന്നത് വിവാഹം കഴിഞ്ഞാല്‍ പല സ്ത്രീ ഹൃദയങ്ങളെയും തകര്‍കേണ്ടി വരും അത് കൊണ്ടാടാ..... 

അതെയോ പാകരെട്ട അതെന്താ അങ്ങനെ ....

പുള്ളികാരന്‍ ഒരു കലാകാരന്‍ ആണേ നിനകറിയോ  അല്പം എഴുതാനും വര്യ്കാനും പാടനുമൊക്കെ അറിയുന്നവരെ പെണ്‍പിള്ളേര്‍ക്   പെരുതിഷ്ടമ....

ആരാണ്  ചേട്ടാ ആ ഭാഗ്യവാനായ കലാകാരന്‍  ....

 ആള് ആരാന്നു  പറയുന്നില്ല   വേണമെങ്ങില്‍ ക്ലൂ തരാം ...ഈ നാട്ടിന്‍പുറത്ത് കാരന്‍  25 നും, 35 നും ഇടയില്‍ പ്രായം / സാഹിത്യം / ചിത്ര രചന,നാടകം, പാട്ട് എന്നിവയില്‍ വലിയ തരകേടില്ല ,ദേഷ്യം വന്നാല്‍ ആളുകളെ ഓടിച്ചു തെങ്ങില്‍ കയറ്റും,ദുശീലം ഒന്നും ഇല്ല ,പെണ്‍കുട്ടികളുടെ ആരധനപാത്രം   എന്നാല്‍ പെണ്‍കുട്ടികളെ ഇയാള്‍ അങ്ങനെ മൈന്‍ഡ് ചെയ്തു കണ്ടിട്ടും ഇല്ല...
അതെയോ പാകരെട്ട ...ഏതായാലും പെണ്‍കുട്ടികള്‍ ആവശ്യത്തിനു കൂടെയുണ്ടല്ലോ അല്ലയിരുനെങ്ങില്‍  എന്റെ ഒരു പഴയ കാമുകി ഉണ്ട് അവളുടെ നമ്പര്‍ ഇവന് കൊടുകാംയിരുന്നു ( സമാധാനം സ്വന്ധം പെങ്ങളെ തരുന്ന കാര്യം ആ വിവര ദോഷി പറഞ്ഞില്ലല്ലോ )..അവരുടെ നര്‍മ സംഭാഷണം കൂടി വന്നപ്പോള്‍ നിയന്ത്രണം നഷ്ടപെട്ട ഞാന്‍ പാക്കരന്റെ തൊണ്ടയില്‍ കുത്തി പിടിച്ചു.പുറത്തേക് തെള്ളിയ അയാളുടെ കണ്ണുകളില്‍ മരണ ഭീതി എനിക്ക് കാണാന്‍ കഴിയുമായിരുന്നു ..ശിങ്കിടികളും പേടിചോടിയതോടെ അവിടെ ഓടികൂടിയ നാട്ടുകാര് കാരണം ആണ് ഞാന്‍ ജയിലില്‍ പോകാതെ കഴിഞ്ഞത്...    

എന്നാല്‍ മദ്യപാനിയായ പാകരന്‍ എന്റെ അയല്‍വക്കത്തെ വീടിലേക് താമസം മാറ്റിയതോടെ അവിവാഹിതരെ കളിയാകി സന്തോഷിക്കുന്ന അയാളുടെ വിവാഹ ജീവിതം  എനിക്ക് അടുത്തറിയാന്‍ കഴിഞ്ഞു മദ്യപാനിയായ പാക്കരനും  വഴകിന്റെ ആഗോള ഉറവിടമായ ഭാര്യ കാര്‍തുവും  ......
ഭാര്യ വഴകിടുന്നത് കൊണ്ടാണ് താന്‍ കുടികുന്നതെന്നും പാകാരനും പാകരന്‍ കുടികുന്നതോ കൊണ്ടാണ് താന്‍ വഴകുണ്ടാകുന്നതെന്ന് ഭാര്യയും അവകാശപെട്ടു. മനസമാധാനം ഇല്ലാത്ത അയാളുടെ വിവാഹജീവിതം കൊണ്ട് അയല്കാര്‍ പോലും പൊരുതി മുട്ടി എല്ലാവിധ ഭീകര സൌന്ദര്യ പ്രശ്നങ്ങളും ഉള്ള, തെറി അഭിഷേകതാല്‍ സമ്രിദ്ധമായ അടിക്കും ഇടികും യാതൊരു കുറവുമില്ലാത്ത ദാമ്പത്യം ..ഇത്രയും   അനുഭവിച്ച മനുഷന്‍ വിവാഹം കഴികതവരെ കളിയാകി എന്ത് സംതൃപ്തിയാണ് നേടിയതെന്ന് എനിക്ക് മനസിലായില്ല

കാലം കടന്നു പോയി കാലവര്‍ഷം വന്നു ..കനത്ത മഴ പെയുന്ന ഒരു രാത്രിയില്‍ ആരോ കതകിനു മുട്ടുന്ന ശബ്ദം കേട്ട് ഞാന്‍ കതകു തുറകുമ്പോള്‍ മിന്നലിന്റെ  വെളിച്ചത്തില്‍  തലയില്‍ വലിയൊരു മുറിവുമായി ചോരയില്‍ കുളിച്ചു നില്‍കുന്ന പാകാരനെ ആണ് കണ്ടത് ...താഴെ വിഴാന്‍  പോയ അയാളെ താങ്ങി പിടിച്ചു കൊണ്ട് ഞാന്‍ താഴെ ഇരുന്നു.എന്റെ മടിയില്‍ നിന്നും താഴേക് ഉര്‍ന്നു  പോയ അയാളുടെ തല നേരെ വെയ്കാനുള്ള ശ്രമത്തിനിടയില്‍ തലയോട്ടി പോട്ടിയിരികുന്നത് എന്റെ വിരലുകള്‍ മനസിലാകി ..എന്താ എന്താ പറ്റിയെ ആരാ  ചെയ്തെ..... ഞാന്‍ ഭീതിയോടെ ചോദിച്ചു.....

.......അവളാ  കാര്‍ത്തു  ...ഉലക കൊണ്ട്  തലയ്ക് ....സാരി വാങ്ങാന്‍ വെച്ചിരുന്ന പണം കൊണ്ട് ഞാന്‍ കുടിച്ചു അത്രെ ..അവളെ..... പോലീസില്‍ .......വെക്തമല്ലാത്ത ശബ്ധത്തില്‍ അയാള്‍ പറഞ്ഞു കൊണ്ടിരുന്നത് പെട്ടന്ന് നിലച്ചു .......

.പാകരെട്ട ..പാകരെട്ട .....ഞാന്‍ അയാളുടെ മുഖത്ത് തട്ടി കൊണ്ട് വിളിച്ചു ...പക്ഷെ ഞാന്‍ ആദ്യമായി പാകരെട്ട എന്ന് വിളിച്ചത് കേള്‍കാന്‍ അയാള്‍ ഈ ലോകതുണ്ടായിരുനില്ല ...അവിവാഹിതരെ കളിയാകി നടന്ന ഒരു മനുഷന്റെ ദാമ്പത്യത്തിനും ജീവിതത്തിനും അങ്ങനെ ദാരുണമായ ഒരു അന്ത്യം സംഭവിച്ചു ..

തുറന്നു നിശ്ചലമായ കണ്ണുകള്‍ തിരുമി അടയ്കുമ്പോള്‍ മനസ്സില്‍ ഒരുപാടു ചോദ്യങ്ങള്‍ ഉണ്ടായിരുന്നു ..സ്വന്ധം ദാമ്പത്യം ഇത്രയും  മോശമായിരുനെങ്ങില്‍ പിന്നെ എന്തിനാണ് അയാള്‍ എന്നെ കളിയാകി എന്റെ പിന്നാലെ കൂടിയത് ,സുന്ദരിയായ ഒരു ഭാര്യയും മകളും ഉള്ള മനുഷന്‍ എന്ത് കൊണ്ട് സ്വന്ധം കുടുംബ ജീവിതം സന്തോഷമാകാന്‍ ശ്രമിച്ചില്ല .....അങ്ങനെ കുറെ ചോദ്യങ്ങള്‍. എന്നാല്‍ എന്റെ എല്ലാ ചോദ്യത്തിനും ഉത്തരം   നല്‍കേണ്ട ആള്‍ എന്റെ മടിയില്‍ നിശ്ചലനായി കിടകുകയായിരുന്നു...ദാമ്പത്യത്തിന്റെ രക്ത സാക്ഷിയായി .... 
.

നീ ഉണ്ടായിരുനെങ്ങില്‍....


എന്‍ മിഴിതന്‍ തിളകം നിന്നെ ഞാന്‍ കണികാം
കണ്ണിരിന്‍ നിഴല്പാട് കഴിയില്ല കാണിക്കാന്‍ 
നീ തന്ന  നഖക്ഷതങ്ങള്‍  പാടുകള്‍ കാണികാം
എന്നിലെ വേദന കഴിയില്ല കാണിക്കാന്‍ 

അപൂര്‍ണ ചിന്തതന്‍ ചിത്രമാണിന്നു ഞാന്‍ 
പൂര്‍ണതെയെതിയ ചിന്ത നീമാത്രം സഖി 
മഷിതെടി  അലയുമൊരു കവിതയാണിന്നു ഞാന്‍
 ഈ കവിതതന്‍  ജീവനോ നീ സഖി  

രാവുകള്‍ എരിയുന്നു നിന്‍ ഓരമകളില്‍  ഇന്നും
പകലന്തി നല്‍കുന്നു പുതു വൃണം ക്രുരമായ്      
ചിത്തരാഗത്തിന്‍  പൊരിവെയിലില്‍ എരിയവേ    
സ്വീകരിച്ചു നിന്‍ വേര്‍പാടിനെ മൌനം ഞാന്‍

സമയത്തിന്‍ മഴിതണ്ടില്‍ വിധി ന്യായം എത്താറായി
ഓര്‍മയില്‍ എന്നിട്ടും നില്കുന്നു  നീ  സുസ്മിതം
 അറിയാതെ മോഹിച്ചു പോവുന്നു ഞാന്‍ ഇന്നും 
ഒരുമാത്ര ചാരെ നീ ഉണ്ടായിരുനെങ്ങില്‍ 

പ്രണയ സങ്കീര്‍ത്തനം


മലര്‍ മഴയില്‍ പെയ്തിറങ്ങിയ ഹിമ ബിന്ദു നീ
ഈ പുഴയില്‍ മിന്നി മറയും തേന്‍ തുള്ളി നീ 
കരളേ കരളില്‍ കുളിരുനര്‍ത്തും
പ്രണയ വാഹിനിയാണ് നീ 

കുങ്കുമപൂ വിതറി സൂര്യന്‍ യാത്രയാവുമ്പോള്‍-
നിന്റെ മടിയില്‍  ചേര്‍ന്നുരങ്ങാന്‍ എന്ത് സുഖമെന്നോ. 
നിന്‍ മിഴിതന്‍  കോണുകളില്‍ നാണം അണിയുമ്പോള്‍-  
നിന്റെ കാതില്‍ കവിത മൂളാന്‍ എന്ത് രസമെന്നോ.  
പെണ്ണെ നീ  തേന്‍കുയിലായ്‌  പാട്ട് പാടുമ്പോള്‍- 
ആ ശ്രുതിയില്‍  ചെര്‍ന്നലിയാന്‍ എന്ത് സുഖമെന്നോ.

ചോലയരികില്‍ കാട്ടു തെച്ചി പൂ പോഴികുമ്പോള്‍-
നിന്റെ നഖക്ഷത വേദനയില്‍ എന്ത് കുളിരെന്നോ.
മേഘനടയില്‍ മയിലായ് നീ നൃത്തം ആടുമ്പോള്‍- 
അന്നനട ചുവടു കാണാന്‍ എന്ത് രസമെന്നോ.
പെണ്കുയിലെ നിന്റെ പാട്ടികാറ്റില്‍അലിയുമ്പോള്‍-  
ആ ശ്രുതിയില്‍ ന്തൃത്തമാടന്‍ എന്ത് കൊതിയെന്നോ.   

എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍...


അവളെ സ്വന്തമാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍  .... 
തിരികെ വന്നെനേം ,എനിക്ക് വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍   
അവളുടെ മുന്‍പില്‍ വേഷ പ്രച്ചന്നന്‍  ആയി നടന്നെനേം
സ്വപ്നത്തില്‍, ഉറങ്ങുന്ന അവളെ ഞാന്‍ നോക്കി നിന്നെനേം
എനിക്ക് അതിനു കഴിഞ്ഞിരുന്നെങ്കില്‍  

മുഖത്തെ പുഞ്ചിരി കൊണ്ട് ഞാന്‍  വിഭുഷിചേനേം  
ഹൃദയത്തെ സന്തോഷം കൊണ്ട് നിറചേനേം 
എനിക്ക് അതിനു കഴിഞ്ഞിരുന്നെങ്കില്‍ ....

ചന്ദ്രനെ അവളുടെ കൈ വെള്ളയില്‍ വെച്ച് കൊടുത്തെനേം
താരങ്ങളെ കൊണ്ട് അവളെ പൊതിഞ്ഞെനേം
എനിക്ക് അതിനു കഴിഞ്ഞിരുന്നെങ്കില്‍  

എന്റെ പ്രണയം സഫലമായിരുന്നു എങ്കില്‍, 
വിളിച്ചപ്പോള്‍ അവളെന്റെ കൂടെ വന്നിരുന്നു എങ്കില്‍,   
എനിക്ക് ഹൃദയം പൊട്ടി കരയേണ്ടി വന്നില്ലായിരുന്നു എങ്കില്‍,
പാമരനെന്ന കാരണത്താല്‍ ഞാന്‍ ഒറ്റപെട്ടില്ലായിരുന്നു എങ്കില്‍,  
നഷ്ട കണക്കിന്റെ പാണ്ടം ചുമകേണ്ടി വന്നില്ലായിരുന്നു എങ്കില്‍,
ദാരിദ്ര്യത്തിന്റെ കണ്ണീര്‍  എനിക്ക് കുടികേണ്ടി വന്നില്ലായിരുന്നു എങ്കില്‍, 
എങ്കില്‍ എല്ലാം എനിക്ക് കഴിഞ്ഞെനേം ....

എനിക്ക് കഴിഞ്ഞേനേം സന്തോഷിക്കാന്‍
എനിക്ക് കഴിഞ്ഞേനേം അവളെ സ്വന്തമാകാന്‍ 
എനിക്ക് കഴിഞ്ഞേനേം എന്‍  ജീവിതം ജീവിക്കാന്‍
എനിക്ക് കഴിഞ്ഞേനേം അവളെ മാറോടു ചേര്‍ക്കാന്‍
എനിക്ക് കഴിഞ്ഞേനേം കുസൃതികള്‍ കാണിക്കാന്‍ 
എനിക്ക് കഴിഞ്ഞേനേം അവളെ ചുംബിച്ചു ഉണര്‍ത്താന്‍  
എനിക്ക് കഴിഞ്ഞേനേം അവളോട്‌ വഴക്ക് കൂടാന്‍ 
എനിക്ക് കഴിഞ്ഞേനേം......
ഈ വരികള്‍ ഇവിടെ എഴുതാതെ ഇരിക്കാന്‍ 


എനിക്ക് കഴിഞ്ഞെനേം .............

ഓര്‍മയിലെ ആ മഞ്ഞു കാലം.......


ഓര്‍മയിലെ ആ മഞ്ഞുകാലം
സ്വപ്‌നങ്ങള്‍ നിറമണിഞ്ഞ പ്രണയ കാലം
ഇലകൊഴിയും നേരത്തെ അനുരാഗകാലം
പുളകങ്ങള്‍ പുല്‍കിയ തേന്‍ മഞ്ഞുകാലം 

ഹിമകണം പൊഴിയുന്ന രാവിന്റെ നിറമാറില്‍
അഗ്നി വെളിച്ചത്തില്‍ നാം കണ്ടുമുട്ടി
ഹൃദയത്തില്‍ മുളവെച്ച പ്രണയമാം നോവിനെ
നയനതിലൊളിച്ചു നാം പുഞ്ചിരിച്ചു
വാക്കുകള്‍ കിട്ടാതെ അധരം വലഞ്ഞപ്പോള്‍
മിഴിയിണയാല്‍ ഹൃദയം കൈമാറി നമ്മള്‍
അത് കണ്ടു നാണത്താല്‍ മിഴി മെല്ലെ താഴ്ത്തി
മണ്ണില്‍ നഖ ചിത്രം നീ എഴുതി നിന്നു
നാണം തുളുമ്പിയ ആ ധന്യ നിമിഷം
ഓര്‍കുമ്പോള്‍ വിടരുന്നു പ്രണയം ഇന്നും

ആദ്യ കാഴ്ച തന്‍ സുഖമുള്ള നോവേകി
പാവം ക്രൂരയായ് നീ പോകവേ
അകലുന്ന കൊലുസിന്റെ മണി നാദം കേട്ട് ഞാന്‍
ആ നേരം നിന്‍ പാത നോക്കി നിന്നു.

ശൈത്യത്തിന്‍ കാഠിന്യം ഏറുമാ രാത്രിയില്‍
നിദ്ര വിഹീനനായ് ഞാന്‍ കിടന്നു
ചാരുകസേരയില്‍ ചാഞ്ഞു കിടന്ന എന്‍ 
ഓര്‍മയില്‍ എത്തി നിന്‍ നാണം സഖി
ഏതോ കരസ്പര്‍ശം എന്‍ മിഴി തുറന്നപ്പോള്‍
കണ്ടു ഞാന്‍ നിന്നെ മന്ദസ്മിതയായ്
അന്ന് നീ തന്ന ചായ തന്‍ ചൂടില്‍
എന്റെ കുസ്രിതികള്‍ മൊട്ടിട്ടപ്പോള്‍
പ്രേയസി മഞ്ഞു പെയ്യും ആ രാത്രിയില്‍,
നിന്നുള്ളില്‍ ധാരയായ് ഞാനിറങ്ങി
ആലിംഗന ചൂടില്‍ അലിഞ്ഞിറങ്ങി

ഓര്‍മയിലെ ആ മഞ്ഞു കാലം
അനുരാഗം തൂവിയ പ്രണയ കാലം
ഓര്‍കുന്നുവോ സഖി വല്ലപ്പോഴും ...

സ്വസ്ഥത തേടി ...


ഞാന്‍ പോവുകയാണ്  
നഗരത്തിന്റെ തിരക്കില്‍ നിന്നും  
മഹാ സാഗരത്തിന്റെ മാറിലേക്ക്‌ 

ഈ തിരകള്‍ എന്‍ കാതില്‍ എന്തോ മന്ത്രികുന്നു, 
ഇതു അലയുടെ വിളിയാണ്  
ദൂരെ നിന്നും അവളെന്നെ വിളികുകയാണ് 
ജീവിതം ഓടി തളര്‍ന്ന എനിക്ക് 
ഈ വിളി ഒരു ആശ്വാസമാവുമോ   

മടുത്തു എനിക്ക് .. 
ഈ തിരയുടെ രുദ്രഭാവങ്ങല്ക് നടുവില്‍  
ഒരുമാത്ര എല്ലാം മറക്കാന്‍ കഴിഞ്ഞെങ്ങില്‍


അരുണന്‍ പോയി മറഞ്ഞു 
മാനത്ത് നേര്‍ത്ത സിന്ധൂര രേഖ മാത്രം ബാകി
കാറ്റിന്റെ ഓളത്തില്‍ പാറി ഉലയുമെന്‍ കേശം ഒതുക്കി
അവളുടെ വിളിയെ പിന്തുടരുന്നു ഞാന്‍
ഈ യാത്ര ഇനിയും എത്ര നേരം ...അറിയില്ല ...
ഞാന്‍ യാത്ര തുടരുകയാണ്

എപ്പോഴോ എത്തിയ  മഴയുടെ കുഞ്ഞുതുള്ളികള്‍
വേദനിപികാതെ എന്നില്‍ തട്ടി തെറിക്കുന്നു ,അതോ-
മനസിന്റെ വേദനയില്‍  ഞാന്‍ അത് അറിയാതെ പോവുന്നതോ
നനഞു മുഷിഞ്ഞ ഉടുപിനുള്ളില്‍
കാറ്റെന്ന താന്തോന്നി വിറയല്‍ ഏകുന്നു

കാറ്റിനും മാരിക്കും ശക്തിയേറി    
മാനത്തെ സിന്തൂരവും  പോയ്‌ മറഞ്ഞു
എത്താന്‍ വൈകിയ എന്നെ നോക്കി 
 തരന്തം കലി തുള്ളുനിപ്പോള്‍ 
ദേഷ്യത്തില്‍ എത്തുന്ന തിരകള്‍ ഓരോന്നും 
എന്‍ കാല്പാടിനെ മായിച്ചു മടങ്ങുന്നു   
പേടി തോനുന്നു എനിക്ക് ,എങ്കിലും
പോവുകയാണ് ഞാന്‍ മുന്നോട്ടു
ജീവന്റെ അവസാന ബിന്ദുവിലെങ്ങിലും
ഒരുമാത്ര ജീവിക്കാന്‍ എനിക്ക് കഴിഞ്ഞെങ്ങില്‍

പാദത്തെ  ചുംബിച്ച അലമാലകള്‍ ഓരോന്നും 
രുദ്രമായി എന്നെ പിടിച്ചു വലിക്കുന്നു
 ജീവന്റെ അവസാന നിമിഷമാം ഇപ്പോള്‍
ശ്വാസത്തിനായി കേഴുകയാണ് ഞാന്‍
മരണം എന്ന സത്യത്തെ അറിയുന്നു ഞാനിപ്പോള്‍
ഈ മരണത്തിന്‍ മടിതട്ടിലെങ്ങിലും
ഒരുമാത്ര സ്വസ്ഥമായ് മയങ്ങാന്‍ കഴിഞ്ഞെങ്ങില്‍