Saturday, 4 June 2011

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ..


അവര്‍ പരിച്ചയപെട്ടത്‌ ഫേസ് ബുക്കില്‍ കൂടി ആയിരുന്നു ..ആദ്യമായി അവന്റെ പ്രൊഫൈല്‍  കണ്ടയുടന്‍  അവള്‍ ചെക്ക്‌ ചെയ്തത് അവന്റെ Relationship Status ആയിരുന്നു ..അവന്‍ single  ആണെന്ന് മനസിലാകിയ അവള്‍ അവനു friend request അയച്ചു അവന്‍ അത് സ്വീകരിച്ചു ,അങ്ങനെ അവര്‍ കൂട്ടുകാരായി ..

കാലചക്രത്തിന്റെ തിരിചിലിനിടയില്‍ അവരുടെ സൌഹൃദം പ്രണയം ആയപ്പോള്‍ അവന്‍ Relationship Status മാറ്റി ..അത്  സിങ്കിളില്‍ നിന്നും "in a relationship"  ആയി 
പ്രണയം പടര്‍ന്നു പന്തലിച്ചപോള്‍ അവര്‍ വിവാഹിതരായി ,അവന്‍ വീടും ഫേസ് ബുക്കില്‍ അവന്റെ Relationship Status മാറ്റി MARRIED ആകി 

വിവാഹ ജീവിതം മുന്‍പോട്ടു പോകും തോറും റൊമാന്‍സ് കുറയുകയും നീരസം കൂടുകയും ചെയ്തു കൊണ്ടിരുന്നു  ഒടുക്കം ഒരിക്കല്‍ കൂടി അവന്‍ Relationship Status മാറ്റി ..അവന്റെ പുതിയ സ്റ്റാറ്റസ് ആയിരുന്നു ITS COMPLICATED 

സമയം പിന്നെയും മുന്‍പോട്ടു ഓടി കൊണ്ടിരുന്നു ..ഒരിക്കല്‍ സ്റ്റഡി റൂമില്‍ എന്തോ പണിയില്‍ മുഴുകിയിരികുന്നതിനിടെ ബെഡ് റൂമില്‍ എന്തോ വീഴുന്ന ശബ്ദം അവന്‍ കേട്ടു ..അവന്‍ അവളെ വിളിച്ചു എന്താണ് ശബ്ദം കേട്ടതെന്നു ചോദിച്ചിട്ട് അവള്‍ മറുപടി ഒന്നും പറഞ്ഞില്ല ..അവളുടെ ഒടുകാതെ സൌന്ദര്യ പിണകാത്തെ ശപിച്ചു കൊണ്ട് അവന്‍ ജോലി തുടര്‍ന്നു

അല്‍പ സമയം കഴിഞ്ഞു ബെഡ് റൂമില്‍ എന്തോയെടുക്കനായി ചെന്ന അവന്‍ കാണുന്നത് ഫാനില്‍ തൂങ്ങി നില്‍കുന്ന അവളുടെ ശവ ശരീരമാണ് ...ഒരു നിമിഷം അവന്‍ പകച്ചു നിന്ന് പോയി ..എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ..പോലീസിനെ വിളിക്കണോ,വീടുകാരെ അറിയിക്കണോ,അയല്കാരെ ,അറിയിക്കണോ , അതോ അവളഉടെ നാഡീ പിടിച്ചു നോക്കണോ ..എന്ത് ആദ്യം ചെയ്യണമെന്നറിയാത്ത അവസ്ഥ ...
അവന്‍ ഒരു നിമിഷം എന്തോ ചിന്തിച്ചു ..പിനീട് സ്റ്റഡി റൂമിലേക്ക്‌ ഓടി ..തിടുക്കത്തില്‍ ലാപ്ടോപ് ഓണ്‍ ചെയ്തു ഫേസ് ബുക്കില്‍ Relationship Status ചേഞ്ച്‌ ചെയ്തു from ITS COMPLICATED to SINGLE(once again)

പിന്നീട് ഒരു ദീര്‍ഖനിശ്വാസത്തോടെ അവന്‍ കസേരയില്‍ തല ചാരിയിരുന്നു ....

അപ്പോഴും അവളുടെ നിച്ചല ശരീരം ഒരു അനാഥ പ്രേതത്തെ പോലെ ബെഡ് റൂമിലെ ഫാനില്‍ തൂങ്ങി നില്‍കുന്നുണ്ടായിരുന്നു ...

4 comments:

koseth said...

nikkoo............internet enna valayude neerali piduthathil jeevikkan marannu pokunna janmangalilekku oru ethy nottam...........nanny ezhuthy.........

ഷമീര്‍ തളിക്കുളം said...

നിക്സ്....
മുന്‍പ് ഇത് വായിച്ചതുകൊണ്ട് നടുക്കം തോന്നിയില്ല. എന്നാലും പറയട്ടെ, 'അനുഭവം ഗുരു' അല്ലേ.....?

കിങ്ങിണിക്കുട്ടി said...

ഇഷ്ടമായി:) ഇതും വായിക്കൂ http://www.everbestblog.com/2011/03/blog-post_27.html

Shanavas said...

നിക്സ് ചേട്ടാ.....പേടിയുണ്ടല്ലേ....താങ്കളും ഫേസ്‌ബുക്കില്‍ സിംഗിള്‍ ആണ്....നന്നായിരിക്കുന്നു.....