നിങ്ങള്‍ ആരും വിശ്വസിക്കാത്ത ഒരു സത്യം ഞാന്‍ പറയാം ...എന്നെ കുറിച്ച് എന്നെ അറിയാവുന്നവരെല്ലാം ,പ്രത്യേകിച്ചും എന്റെ അയല്വാസികള്‍ക്കു നല്ലതേ പറയാനുള്ളൂ ,,,അവരെ സംബന്ധിച്ച് ഞാന്‍ അവരുടെ നല്ല അയല്കാരന്‍ ആണ് ..പലരും എന്റെ അമ്മയോട് പറഞ്ഞു കേടിടുണ്ട് എന്റെ അമ്മ ഭാഗ്യം ചെയ്തവള അത് കൊണ്ട എന്നെ പോലെ നല്ലയൊരു മകനെ കിട്ടിയതെന്ന് ഹ ഹ ഹ ( അവര്‍ക്ക് അറിയില്ലല്ലോ എന്‍റെ കയ്യിലിരിപ്പ് )
ആമുഖം വലുതാകാതെ ഞാന്‍ കാര്യത്തിലേക്ക് കടകട്ടെ ..കഴിഞ്ഞ രാത്രിയില്‍ ഞാന്‍ ചെയ്ത ഒരു "പുണ്യ പ്രവര്‍ത്തി" ആണ് ഇവിടെ പറയാന്‍ പോകുന്നെ,..സംഭവം ഇത്തിരി കുസൃതിയാണ് (അല്ലേലും ഇപ്പോള്‍ കുസൃതി കാണികേണ്ട പ്രായമല്ലേ എന്റത് )...
എന്‍റെ നല്ല അയല്വക്കകാരനാണ് ജോണി ചേട്ടന്‍ ,കേരളത്തില്‍ ചെര്തലയാണ് സ്വദേശം,ഭാര്യയും രണ്ടു കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നു ...എന്‍റെ കൂടെ മിക്ക പോഴും മോര്‍ണിംഗ് വോക്കിനു വരാറുണ്ട് കക്ഷി ( ഞാന്‍ മോര്‍ണിംഗ് വോക്കിനു പോകാറുണ്ട് എന്ന് മനസിലായല്ലോ )...
ഇന്നലെ വൈകും നേരം എന്‍റെ വീട്ടില്‍ വിഷു കണികുള്ള തയ്യാറെടുപ്പുകള്‍ നടന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ ജോണി ചേട്ടന് എന്നും ഓര്‍ത്തിരിക്ക തക്ക രീതിയില്‍ ഒരു "വിഷു കെണി" കൊടുത്താലോ എന്ന് ആലോചിച്ചു,എന്താ ചെയ്ക .....
പണ്ട് സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് കൂട്ടുകാരെ കളിപിക്കനായി വൈകിട്ട് ഏഴു ഏഴര മണിയാവുമ്പോള്‍ നാട്ടിന്‍ പുറത്തു സുലഭമായ ആഞ്ഞിലി തിരിയുടെ താഴ് ഭാഗത്ത് പടക്കം കെട്ടി വെച്ച് ആഞ്ഞിലി തിരിയുടെ മുകളില്‍ തീ കൊടുക്കും ...തിരി കത്തി താഴെ വരെ വരാന്‍ ഒരു പാട് സമയം എടുക്കും അങ്ങനെ എല്ലാവരും ഉറങ്ങുന്ന പാതി രാത്രിയില്‍ പടക്കത്തിന് തീപിടിച്ചു പടക്കം പൊട്ടും ആളുകള്‍ ഞെട്ടി ഉണരും ,ഇതൊക്കെ നടക്കുമ്പോള്‍ ഒന്നും അറിയാതെ ഒരു പ്രത്യേക മാനസിക സംതൃപ്തിയോടെ എത്ര രാത്രികള്‍ ഞാന്‍ സ്വന്തം വീട്ടില്‍ പോത്ത് പോലെ ഉറങ്ങിയിരികുന്നു
ഈ ഐഡിയ പതിറ്റാണ്ട് ശേഷം വീണ്ടും എന്‍റെ തലയില്‍ ഉദിച്ചു അങ്ങനെ എന്‍റെ കെണി അതെ ആഞ്ഞിലി തിരിയില്‍ ചെന്ന് നിന്നു ..
ഹോളിക്ക് വാങ്ങിയ പടക്കം വീട്ടില്‍ ബാകിയുണ്ട് പക്ഷെ ആഞ്ഞിലി തിരി എവിടെ നിന്നും സംഘടിപിക്കും ...ഒടുക്കം ഒരു അറ്റ കൈ പ്രയോഗം നടത്തി ,അടുത്ത കടയില്‍ നിന്നും ഒരു പാക്കറ്റ് ബീഡി വാങ്ങി ,ഒന്നിനകത്ത് മറ്റൊന്ന് തിരുകി കയറ്റി 10-15 സെന്റി മീടെര്‍ നീളമുല്ലതാകി
ഒടുവില്‍ മിഷന്‍ കെണിക്കായി ഞാന്‍ പുറപെട്ടു...എന്‍റെ മനസിലെ ചിരി എന്‍റെ നിയന്ത്രണത്തിനും അപ്പുറമായിരുന്നു ( പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്തും ഇതേ കൊല ചിരി ഇങ്ങനെയുള്ള അവസരങ്ങളില്‍ എന്‍റെ മനസ്സില്‍ വരാറുണ്ടായിരുന്നു )
ഏകദേശം പത്തു മണി ആയി കാണും,ജോണി ചേട്ടന്റെ വീട്ടിലെത്തി ...പുള്ളി സകുടുംബം IPL match കാണുകയാരുന്നു..കുറെ സംസാരിച്ചിരുന്നു ,ഇടയ്ക്ക് ഫോണ്‍ വന്നു എന്നാ വ്യാജേന വീടിനു പുറത്തിരിങ്ങി ആരും ശ്രധികുനില്ല എന്ന് ഉറപ്പു വരുത്തി വീടിനോട് ചേര്നുള്ള ബാത്ത് റൂമില്‍ കയറി പറ്റിയ സ്ഥലം നോക്കി നാല് ബീഡി നീട്ടി കെട്ടി ഉണ്ടാക്കിയ "ബീഡി തണ്ടിന് " താഴെ ഓല പടക്കം വെച്ച് ബീടിക്കു തീ കൊളുത്തി,
ബോംബ് പ്ലാന്റ് ചെയ്തു പുറത്തിറങ്ങുമ്പോള്‍ ആണ് അവിടെ ഒരു ഫ്ലോര്‍ വൈപ്പെരും,അഴ പൊക്കി വെയ്കുന്ന ഒരു മുളം കമ്പും കണ്ടത്..അപ്പോള്‍ വീണ്ടും എന്നിലെ കുസൃതികാരന്‍ ഉണര്‍ന്നു, അകത്തു നിന്നും പുറത്തേക്കു തുറകുന്ന വാതിലിന്റെ അക വശത്ത് വൈപ്പറും,മുളയും ചാരി വെച്ച് ഞാന്‍ ബാത്ത് റൂമിന്റെ കതകു ചാരി (ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് ഓടിയെത്തുന്ന ആള് കതകു തുറക്കുമ്പോള്‍ ഇതു രണ്ടും അവരുടെ മുകളില്‍ വീഴും എന്നാ പ്രതീക്ഷയില്‍ ആയിരുന്നു ഇതു ചെയ്തത് )..
എല്ലാം ഒകേ ആണെന്ന് ഉറപ്പു വരുത്തി ,ഉദേശിച്ചതിലും നന്നായി എല്ലാം ചെയ്യാന്‍ കഴിഞ്ഞു എന്നാ സംതൃപ്തിയില്‍ good night പറഞ്ഞു ,വിഷു ആശംസകള്‍ നേര്‍ന്നു ഞാന്‍ എന്‍റെ കുടിലിലേക്ക് തിരിച്ചു
എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി അത് സംഭവിച്ചു.....
ബീടിക്കു നീളം കൂടി പോയത് കൊണ്ടാവാം പാതിരാത്രിയില്‍ പടകത്തിനു തീപിടിച്ചില്ല ,,മാത്രമല്ല എന്നും അഞ്ചരയ്ക്ക് നടക്കാന്‍ പോകാനായി ജോണി ചേട്ടന്‍ വരുമ്പോള്‍ ഉറങ്ങി കിടക്കുന്ന ഭാര്യ വിഷു പ്രമാണിച്ച് നേരത്തെ എഴുനേറ്റു ....കുളിക്കാനായി ബാത്ത് റൂമിന്റെ വാതില്‍ തുറന്ന ചേച്ചിയെ സ്വീകരിച്ചത് കതകില്‍ ചാരി വെച്ചിരുന്ന വൈപ്പറും,മുളയും ..ചേച്ചി ഏഴു ലോകവും കേള്‍ക്കതക്ക രീതിയില്‍ അലച്ചു കൊണ്ട് അകത്തേക്ക് ഓടി (ഇതു ചേട്ടന്‍ പറഞ്ഞ ഭാഷയാണ് )...ഓടിയപ്പോള്‍ മുള വീണു എന്നല്ല ആരോ ഒരാള്‍ ബാത്‌റൂമില്‍ നിന്നും അടിച്ചു എന്നാണത്രെ ചേച്ചി വിളിച്ചു പറഞ്ഞെ ) ഉറങ്ങികിടന്ന ചേട്ടനും മക്കളും മാത്രമല്ല മുകളിലത്തെ ഫ്ലോറില്‍ താമസിക്കുന്ന വാടകകാരും,അയല്കാരും ഞെട്ടി ഉണര്‍ന്നു
കൂട്ടത്തില്‍ ഒന്നും അറിയാത്ത നല്ല അയല്കാരനായ ഞാനും സ്ഥലത്ത് എത്തി(ശബ്ദം കേട്ട് ഉണര്‍ന്ന അമ്മ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രം )
അപ്പോഴേക്കും കരണ്ടും പൊയീ ...ആകെ ഇരുട്ടു ..തക്ക സമയത്ത് കരണ്ട് പോയത് കൊണ്ട് എന്‍റെ ബോംബ് നാടകത്തിനു ഫ്രീയില്‍ സ്പെഷ്യല്‍ /വിഷുവല്‍ എഫ്ഫക്റ്റ് കിട്ടി എന്നോര്‍ത്ത് ഞാന്‍ സന്തോഷിച്ചു
ചേച്ചി പറഞ്ഞതനുസരിച്ച് ബാത്രൂമില്‍ ആരോ ഉണ്ടാവും എന്നാ ധാരണയില്‍ എല്ലാവരും കയ്യില്‍ കിട്ടിയ "ആയുധങ്ങളുമായി " ബത്ത്രൂമിനെ സമീപിച്ചപ്പോള്‍ അകത്തു നിന്നും ബീഡി കത്തുന്ന ഗന്ധം ...അത് മാത്രം മതിയാരുന്നു അകത്തു തന്നെ "കള്ളന്‍ " ഉണ്ട് രക്ഷേ പെട്ട് പോയില്ല എന്ന് ഉറപിക്കാന്‍,
എല്ലാവരും "കള്ളന്‍ " രക്ഷ പെടാതിരിക്കാന്‍ തയ്യാറായി നിന്നു മെല്ലെ കുളിമുറിയുടെ വാതില്‍ തുറക്കപെട്ടു...ആദ്യ അടിക്കായി ജോണി ചേട്ടന്‍ അകത്തു കയറിയതും ,ഒന്നുമില്ലെങ്ങില്‍ ഇതെങ്കിലും ഇരികട്ടെ എന്ന് പറഞ്ഞു പടക്കം പൊട്ടി .....പടക്കം പൊട്ടിയ ശബ്ദം കേടപ്പോള്‍ എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല പക്ഷെ പുറത്തു നിന്നവര്‍ ഓര്‍ത്തത് ജോണി ചേട്ടനെ കള്ളന്‍ വെടി വെച്ച് എന്നാണ് ..
അതോടു കൂടി അവിടെ ഒരു വലിയ ബഹളമായിരുന്നു എല്ലാവരും "സുരക്ഷിത " സ്ഥാനത് കള്ളനെ നേരിടാന്‍ പൊസിഷന്‍ എടുത്തു (കൂട്ടത്തില്‍ ഞാനും ...എല്ലാവരും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമികുമ്പോള്‍ ഞാന്‍ നെഞ്ചു വിരിച്ചു കള്ളനെ നേരിടുന്നത് ശരിയല്ലല്ലോ ).....പക്ഷെ ഒടുക്കം അത് സംഭവിച്ചു ചേച്ചിയും കുട്ടികളും അലമുറയിട്ടു കരഞ്ഞു തുടങ്ങും മുന്‍പേ ചേട്ടന്‍ ബീഡി കുറ്റിയുമായി പുറത്തു വന്നു...
പുറത്തു വന്നപാടെ പുലിയെ പിടിക്കാന്‍ പോയിട്ട് ഒടുവില്‍ എലിയെ കിട്ടിയ ദേഷ്യത്തില്‍ ചേട്ടന്‍ ചേച്ചിയോട് ചൂടായി(എന്തായിരുന്നു ആ സംഭാഷണം എന്ന് ഞാന്‍ പറയുനില്ല നിങ്ങള്‍ അങ്ങട് ഉഹിചെടുതോ )...ടീച്ചര്‍ ആയ ചേച്ചി അയഞ്ഞു കൊടുക്കാന്‍ തയ്യരല്ലയിരുന്നത് കൊണ്ട് അവരുടെ സംസാരം നീണ്ടു പോയി ഒടുക്കം ഞങ്ങള്‍ "ചെറുപ്പകാര്‍ക്ക് ""അവരുടെ സ്നേഹ സംഭാഷണത്തില്‍ ഇടപെടേണ്ടി വന്നു....
ഇടയ്ക്ക് ചേട്ടന്‍ പറയുന്നുണ്ടായിരുന്നു ആരാണ്ട് തമാശയ്ക്ക് ചെയ്തതാവാം എന്ന് ...മറ്റു ചിലര്‍ പറയുന്ന കേട്ട് കള്ളന്മാര്‍ ജോണിയുടെ വീട്ടില്‍ മോഷണത്തിന് വന്നതാവാം പക്ഷെ ഒന്നും നടക്കതിരുന്നതിനാല്‍ അവര് പകരം വീട്ടാന്‍ പടക്കം പോട്ടിച്ചതാവാം എന്നൊക്കെ ....അവരൊക്കെ ടി വി ന്യൂസ്‌കാരെ പോലെ സ്വന്തം ഉഹങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ഞാന്‍ ചിരി അടക്കാന്‍ ശ്രമികുകയാരുന്നു ...
ഈ കലാപരിപാടികള്‍ എല്ലാം നടകുന്നതിനിടയില്‍ ചേച്ചി ടിപ്പിക്കല്‍ സ്ത്രീ സ്റ്റൈലില്‍ പറഞു ..""ഏതാവനാണ് ഇ ചെയ്തതെങ്ങിലും അവന്‍ പണ്ടാരം ......""" അത് മുഴുമിപിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല ..ഞാന്‍ ഇടയ്ക്ക് കയറി പറഞ്ഞു അയ്യോ വേണ്ട ചേച്ചി .....ചേച്ചി ഒരു ടീച്ചര്‍ അല്ലെ അങ്ങനെയൊന്നും പറയാത് ...ആരെങ്ങിലും തമാശ കാണിച്ചതാവും...
എന്നാലും നിക്സേ ഏതാവനാനെങ്ങിലും ഈ കാണിച്ചത് പോക്രിത്തരമല്ലേ .....ഇവനൊന്നും ഒരിക്കലും ഗുണം ....വീണ്ടും ചേച്ചി പറഞ്ഞു തീരും മുന്‍പ് ഞാന്‍ ഇടയ്ക്ക് വീണു അങ്ങനെ പറയാതെ ചേച്ചി ...ചേച്ചിയുടെ കുട്ടികള്‍ ഇതൊക്കെ കേട്ടാല്‍ ചേച്ചിക്ക് തന്നെയാ ക്ഷീണം ....
എന്നാലും എന്‍റെ നിക്സേ ഇവനൊക്കെ .......
ഇവനൊക്കെ ഒന്നും ഇല്ല ചേച്ചി...ഇങ്ങനെയുല്ലവരൊക്കെ വളരെ അപകടകാരികള്‍ ആയിരിക്കും .....രാത്രി പുറത്തിറങ്ങുമ്പോള്‍ ലൈറ്റ് ഒക്കെ ഇട്ടിട്ടു വേണ്ടേ ചേച്ചി ഇറങ്ങാന്‍ ,,ഞാന്‍ വിഷയം മാറ്റാന്‍ ആയി പറഞ്ഞു
എന്നാല്ലും ഈ ചെയ്തു ചെയ്തവന്‍ അവന്‍ ആരായാലും എന്‍റെ ഗുരുവായുരപ്പാ അവനെ ......
ഞാന്‍ ചേച്ചിയുടെ വാകുകളെ വീണ്ടും മുറിച്ചു ...
അവന്‍ ആരായാലും അവനു ഒന്നും സംഭാവികില്ല ചേച്ചി ദൈവം ദുഷ്ടന്മാരെ പന പോലെ വളര്‍ത്തുന്ന കാലമാ ...
പക്ഷെ ചേച്ചി വിടാന്‍ ഭാവമില്ലായിരുന്നു ..ചേച്ചി വീണ്ടും പറഞ്ഞു ഇതു ഏതാവനാണ് ചെയ്തതെങ്ങിലും അവന്റെ തലയില്‍.........
പറഞ്ഞു തീരും മുന്‍പ് ഞാന്‍ വിളിച്ചു .....ചേച്ചി ................
ആ വിളിയിലെ ശബ്ദ വെത്യാസം മനസിലാകിയത് കൊണ്ടാവാം എല്ലാവരും എന്നെ സംശയത്തോട് നോക്കി ....
ജോണി ചേട്ടന്‍ സംശയത്തോട് എന്നെ വിളിച്ചു... നിക്സേ ഡാ .......
എനികെന്റെ ചിരി മറയ്ക്കാന്‍ കഴിഞ്ഞില്ല ....ഞാന്‍ മെല്ലെ എന്‍റെ ട്രൌസേരിന്റെ പോക്കെറ്റില്‍ ബാകി കിടന്ന ബീഡിയുടെ പാക്കറ്റ് ചേട്ടന്റെ കയ്യില്‍ വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു ചേട്ടന്‍ എത്ര നാള്‍ ഈ ബീഡി കുറ്റിയും കൊണ്ട് നടക്കും ഇനിയും മുറി ബീഡി മാറ്റി മുഴുബീടി വലിക്കു ...
അടുത്ത 10-15 minute വേദനയുടെയും,പേടിയുടെയും നനവുള്ള നര്‍മ സംഭാഷനഗല്‍ ആയിരുന്നു അവിടെ ,സമ പ്രായകാരില്‍ നിന്നും അഭിനന്ദനങ്ങള്‍ കിട്ടിയപ്പോള്‍ ..അങ്കിള്‍ ആന്റിമാര്‍ അവരുടെതായ രീതിയില്‍ എന്നെ നോക്കി ടയലോഗ് അടിച്ചു..(ആരെന്തു പറഞ്ഞാലും മത്തായിക്ക് പുല്ല)
തിരികെ വീട്ടിലേക്കു നടക്കുമ്പോള്‍ അമ്മ പറഞ്ഞു..നിന്റെ തമാശ ഇത്തിരി കൂടുനുണ്ട് കേട്ടോ ..പെണ്ണ് കെട്ടാന്‍ പറഞ്ഞാല്‍ കേള്‍കില്ല
അതിനുള്ള മറുപടി ഞാന്‍ അമ്മയോട് പറഞ്ഞു ,അത് ഞങ്ങള്‍ അമ്മയ്ക്കും മകനും ഇടയിലുള്ള സ്വകാര്യമല്ലേ അത് കൊണ്ട് ഇവിടെ പറയുനില്ല ...അത്ര അത്യാവശ്യം ആണെങ്ങില്‍ നിങ്ങള്‍ ഉഹിചെടുതോ )...
No comments:
Post a Comment