Powered By Blogger

Thursday, 7 July 2011

ഒരിടത്ത് കണി ഒരിടത്ത് കെണി...

നിങ്ങള്‍ ആരും വിശ്വസിക്കാത്ത ഒരു സത്യം ഞാന്‍ പറയാം ...എന്നെ കുറിച്ച് എന്നെ അറിയാവുന്നവരെല്ലാം ,പ്രത്യേകിച്ചും എന്റെ അയല്വാസികള്‍ക്കു നല്ലതേ പറയാനുള്ളൂ ,,,അവരെ സംബന്ധിച്ച് ഞാന്‍ അവരുടെ നല്ല അയല്കാരന്‍ ആണ് ..പലരും എന്റെ അമ്മയോട് പറഞ്ഞു കേടിടുണ്ട് എന്റെ അമ്മ ഭാഗ്യം ചെയ്തവള അത് കൊണ്ട എന്നെ പോലെ നല്ലയൊരു മകനെ കിട്ടിയതെന്ന് ഹ ഹ ഹ ( അവര്‍ക്ക് അറിയില്ലല്ലോ എന്‍റെ കയ്യിലിരിപ്പ് )


ആമുഖം വലുതാകാതെ ഞാന്‍ കാര്യത്തിലേക്ക് കടകട്ടെ ..കഴിഞ്ഞ രാത്രിയില്‍ ഞാന്‍ ചെയ്ത ഒരു "പുണ്യ പ്രവര്‍ത്തി" ആണ് ഇവിടെ പറയാന്‍ പോകുന്നെ,..സംഭവം ഇത്തിരി കുസൃതിയാണ് (അല്ലേലും ഇപ്പോള്‍ കുസൃതി കാണികേണ്ട പ്രായമല്ലേ എന്റത് )...

എന്‍റെ നല്ല അയല്വക്കകാരനാണ് ജോണി  ചേട്ടന്‍ ,കേരളത്തില്‍ ചെര്തലയാണ് സ്വദേശം,ഭാര്യയും രണ്ടു കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നു ...എന്‍റെ കൂടെ മിക്ക പോഴും മോര്‍ണിംഗ് വോക്കിനു വരാറുണ്ട് കക്ഷി ( ഞാന്‍ മോര്‍ണിംഗ് വോക്കിനു പോകാറുണ്ട് എന്ന് മനസിലായല്ലോ )...


ഇന്നലെ വൈകും നേരം എന്‍റെ വീട്ടില്‍ വിഷു കണികുള്ള തയ്യാറെടുപ്പുകള്‍ നടന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ ജോണി ചേട്ടന് എന്നും ഓര്‍ത്തിരിക്ക തക്ക രീതിയില്‍ ഒരു "വിഷു കെണി"  കൊടുത്താലോ എന്ന് ആലോചിച്ചു,എന്താ ചെയ്ക .....


  പണ്ട് സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് കൂട്ടുകാരെ കളിപിക്കനായി വൈകിട്ട്  ഏഴു ഏഴര മണിയാവുമ്പോള്‍ നാട്ടിന്‍ പുറത്തു സുലഭമായ  ആഞ്ഞിലി തിരിയുടെ താഴ് ഭാഗത്ത്‌ പടക്കം കെട്ടി വെച്ച് ആഞ്ഞിലി തിരിയുടെ മുകളില്‍ തീ കൊടുക്കും ...തിരി കത്തി താഴെ വരെ വരാന്‍ ഒരു പാട് സമയം എടുക്കും അങ്ങനെ എല്ലാവരും ഉറങ്ങുന്ന പാതി രാത്രിയില്‍ പടക്കത്തിന് തീപിടിച്ചു പടക്കം പൊട്ടും ആളുകള്‍ ഞെട്ടി ഉണരും ,ഇതൊക്കെ നടക്കുമ്പോള്‍ ഒന്നും അറിയാതെ ഒരു പ്രത്യേക മാനസിക സംതൃപ്തിയോടെ എത്ര രാത്രികള്‍ ഞാന്‍ സ്വന്തം വീട്ടില്‍ പോത്ത്  പോലെ ഉറങ്ങിയിരികുന്നു 

ഈ ഐഡിയ പതിറ്റാണ്ട് ശേഷം വീണ്ടും എന്‍റെ തലയില്‍ ഉദിച്ചു  അങ്ങനെ എന്‍റെ കെണി  അതെ ആഞ്ഞിലി തിരിയില്‍ ചെന്ന് നിന്നു  ..
ഹോളിക്ക് വാങ്ങിയ പടക്കം വീട്ടില്‍ ബാകിയുണ്ട്‌ പക്ഷെ  ആഞ്ഞിലി തിരി എവിടെ നിന്നും സംഘടിപിക്കും ...ഒടുക്കം ഒരു അറ്റ കൈ പ്രയോഗം നടത്തി ,അടുത്ത കടയില്‍ നിന്നും ഒരു പാക്കറ്റ് ബീഡി വാങ്ങി ,ഒന്നിനകത്ത്‌ മറ്റൊന്ന് തിരുകി  കയറ്റി 10-15  സെന്റി മീടെര്‍ നീളമുല്ലതാകി

ഒടുവില്‍ മിഷന്‍ കെണിക്കായി   ഞാന്‍ പുറപെട്ടു...എന്‍റെ മനസിലെ ചിരി എന്‍റെ  നിയന്ത്രണത്തിനും  അപ്പുറമായിരുന്നു ( പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്തും ഇതേ കൊല ചിരി ഇങ്ങനെയുള്ള അവസരങ്ങളില്‍ എന്‍റെ മനസ്സില്‍ വരാറുണ്ടായിരുന്നു )   
ഏകദേശം പത്തു മണി  ആയി കാണും,ജോണി ചേട്ടന്റെ വീട്ടിലെത്തി ...പുള്ളി സകുടുംബം IPL match  കാണുകയാരുന്നു..കുറെ സംസാരിച്ചിരുന്നു ,ഇടയ്ക്ക് ഫോണ്‍ വന്നു എന്നാ വ്യാജേന വീടിനു പുറത്തിരിങ്ങി  ആരും ശ്രധികുനില്ല എന്ന് ഉറപ്പു വരുത്തി വീടിനോട് ചേര്നുള്ള ബാത്ത് റൂമില്‍ കയറി പറ്റിയ സ്ഥലം നോക്കി നാല് ബീഡി നീട്ടി കെട്ടി ഉണ്ടാക്കിയ "ബീഡി തണ്ടിന് " താഴെ ഓല പടക്കം വെച്ച് ബീടിക്കു തീ കൊളുത്തി, 


ബോംബ്‌ പ്ലാന്റ് ചെയ്തു പുറത്തിറങ്ങുമ്പോള്‍ ആണ് അവിടെ ഒരു ഫ്ലോര്‍ വൈപ്പെരും,അഴ പൊക്കി വെയ്കുന്ന ഒരു മുളം കമ്പും കണ്ടത്..അപ്പോള്‍ വീണ്ടും എന്നിലെ കുസൃതികാരന്‍   ഉണര്‍ന്നു, അകത്തു നിന്നും പുറത്തേക്കു തുറകുന്ന വാതിലിന്റെ അക വശത്ത്  വൈപ്പറും,മുളയും ചാരി വെച്ച് ഞാന്‍ ബാത്ത് റൂമിന്റെ കതകു ചാരി (ബോംബ്‌ പൊട്ടുന്ന ശബ്ദം കേട്ട് ഓടിയെത്തുന്ന ആള് കതകു തുറക്കുമ്പോള്‍ ഇതു രണ്ടും അവരുടെ മുകളില്‍ വീഴും എന്നാ പ്രതീക്ഷയില്‍ ആയിരുന്നു ഇതു ചെയ്തത് )..


എല്ലാം ഒകേ ആണെന്ന് ഉറപ്പു വരുത്തി ,ഉദേശിച്ചതിലും നന്നായി എല്ലാം ചെയ്യാന്‍ കഴിഞ്ഞു എന്നാ സംതൃപ്തിയില്‍ good night  പറഞ്ഞു ,വിഷു ആശംസകള്‍ നേര്‍ന്നു  ഞാന്‍ എന്‍റെ കുടിലിലേക്ക് തിരിച്ചു 


എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി അത് സംഭവിച്ചു.....
ബീടിക്കു നീളം കൂടി പോയത് കൊണ്ടാവാം പാതിരാത്രിയില്‍ പടകത്തിനു തീപിടിച്ചില്ല ,,മാത്രമല്ല എന്നും അഞ്ചരയ്ക്ക് നടക്കാന്‍ പോകാനായി ജോണി ചേട്ടന്‍ വരുമ്പോള്‍  ഉറങ്ങി കിടക്കുന്ന ഭാര്യ വിഷു പ്രമാണിച്ച് നേരത്തെ എഴുനേറ്റു ....കുളിക്കാനായി ബാത്ത് റൂമിന്റെ വാതില്‍ തുറന്ന ചേച്ചിയെ സ്വീകരിച്ചത് കതകില്‍ ചാരി വെച്ചിരുന്ന വൈപ്പറും,മുളയും ..ചേച്ചി ഏഴു ലോകവും കേള്‍ക്കതക്ക രീതിയില്‍ അലച്ചു കൊണ്ട് അകത്തേക്ക് ഓടി (ഇതു ചേട്ടന്‍ പറഞ്ഞ ഭാഷയാണ്‌ )...ഓടിയപ്പോള്‍ മുള വീണു എന്നല്ല ആരോ ഒരാള്‍ ബാത്‌റൂമില്‍ നിന്നും അടിച്ചു എന്നാണത്രെ  ചേച്ചി വിളിച്ചു പറഞ്ഞെ ) ഉറങ്ങികിടന്ന ചേട്ടനും മക്കളും  മാത്രമല്ല മുകളിലത്തെ ഫ്ലോറില്‍ താമസിക്കുന്ന വാടകകാരും,അയല്കാരും  ഞെട്ടി ഉണര്‍ന്നു 

കൂട്ടത്തില്‍ ഒന്നും അറിയാത്ത  നല്ല അയല്കാരനായ ഞാനും സ്ഥലത്ത് എത്തി(ശബ്ദം കേട്ട് ഉണര്‍ന്ന അമ്മ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രം ) 
അപ്പോഴേക്കും കരണ്ടും പൊയീ  ...ആകെ ഇരുട്ടു ..തക്ക സമയത്ത് കരണ്ട് പോയത് കൊണ്ട്  എന്‍റെ ബോംബ്‌ നാടകത്തിനു ഫ്രീയില്‍ സ്പെഷ്യല്‍ /വിഷുവല്‍ എഫ്ഫക്റ്റ്‌ കിട്ടി എന്നോര്‍ത്ത് ഞാന്‍ സന്തോഷിച്ചു 
ചേച്ചി പറഞ്ഞതനുസരിച്ച് ബാത്രൂമില്‍  ആരോ ഉണ്ടാവും എന്നാ ധാരണയില്‍ എല്ലാവരും കയ്യില്‍ കിട്ടിയ "ആയുധങ്ങളുമായി " ബത്ത്രൂമിനെ സമീപിച്ചപ്പോള്‍ അകത്തു നിന്നും ബീഡി കത്തുന്ന ഗന്ധം ...അത് മാത്രം മതിയാരുന്നു  അകത്തു തന്നെ  "കള്ളന്‍ " ഉണ്ട് രക്ഷേ പെട്ട് പോയില്ല എന്ന് ഉറപിക്കാന്‍,    

എല്ലാവരും "കള്ളന്‍ " രക്ഷ പെടാതിരിക്കാന്‍ തയ്യാറായി നിന്നു  മെല്ലെ  കുളിമുറിയുടെ വാതില്‍ തുറക്കപെട്ടു...ആദ്യ അടിക്കായി ജോണി ചേട്ടന്‍ അകത്തു കയറിയതും ,ഒന്നുമില്ലെങ്ങില്‍ ഇതെങ്കിലും ഇരികട്ടെ എന്ന് പറഞ്ഞു പടക്കം പൊട്ടി .....പടക്കം പൊട്ടിയ ശബ്ദം കേടപ്പോള്‍ എനിക്ക്  ചിരിയടക്കാന്‍ കഴിഞ്ഞില്ല പക്ഷെ പുറത്തു നിന്നവര്‍ ഓര്‍ത്തത്‌ ജോണി ചേട്ടനെ കള്ളന്‍ വെടി വെച്ച് എന്നാണ് .. 


അതോടു കൂടി അവിടെ ഒരു വലിയ ബഹളമായിരുന്നു  എല്ലാവരും "സുരക്ഷിത " സ്ഥാനത്  കള്ളനെ നേരിടാന്‍ പൊസിഷന്‍ എടുത്തു (കൂട്ടത്തില്‍ ഞാനും ...എല്ലാവരും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമികുമ്പോള്‍ ഞാന്‍  നെഞ്ചു വിരിച്ചു കള്ളനെ നേരിടുന്നത് ശരിയല്ലല്ലോ ).....പക്ഷെ ഒടുക്കം അത് സംഭവിച്ചു ചേച്ചിയും കുട്ടികളും അലമുറയിട്ടു കരഞ്ഞു തുടങ്ങും മുന്‍പേ ചേട്ടന്‍ ബീഡി കുറ്റിയുമായി പുറത്തു വന്നു...


പുറത്തു വന്നപാടെ പുലിയെ പിടിക്കാന്‍ പോയിട്ട് ഒടുവില്‍ എലിയെ കിട്ടിയ ദേഷ്യത്തില്‍ ചേട്ടന്‍ ചേച്ചിയോട് ചൂടായി(എന്തായിരുന്നു ആ സംഭാഷണം എന്ന് ഞാന്‍ പറയുനില്ല നിങ്ങള്‍ അങ്ങട് ഉഹിചെടുതോ )...ടീച്ചര്‍ ആയ ചേച്ചി അയഞ്ഞു കൊടുക്കാന്‍ തയ്യരല്ലയിരുന്നത് കൊണ്ട് അവരുടെ സംസാരം നീണ്ടു പോയി ഒടുക്കം ഞങ്ങള്‍ "ചെറുപ്പകാര്‍ക്ക് ""അവരുടെ സ്നേഹ സംഭാഷണത്തില്‍ ഇടപെടേണ്ടി വന്നു....


ഇടയ്ക്ക് ചേട്ടന്‍ പറയുന്നുണ്ടായിരുന്നു ആരാണ്ട് തമാശയ്ക്ക് ചെയ്തതാവാം എന്ന് ...മറ്റു ചിലര്‍ പറയുന്ന കേട്ട് കള്ളന്മാര്‍ ജോണിയുടെ വീട്ടില്‍ മോഷണത്തിന് വന്നതാവാം പക്ഷെ ഒന്നും നടക്കതിരുന്നതിനാല്‍ അവര് പകരം വീട്ടാന്‍ പടക്കം പോട്ടിച്ചതാവാം എന്നൊക്കെ ....അവരൊക്കെ ടി വി ന്യൂസ്‌കാരെ പോലെ സ്വന്തം ഉഹങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ഞാന്‍ ചിരി അടക്കാന്‍ ശ്രമികുകയാരുന്നു ...


ഈ കലാപരിപാടികള്‍ എല്ലാം നടകുന്നതിനിടയില്‍ ചേച്ചി ടിപ്പിക്കല്‍ സ്ത്രീ സ്റ്റൈലില്‍ പറഞു ..""ഏതാവനാണ് ഇ ചെയ്തതെങ്ങിലും അവന്‍ പണ്ടാരം ......""" അത് മുഴുമിപിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല ..ഞാന്‍ ഇടയ്ക്ക് കയറി പറഞ്ഞു അയ്യോ വേണ്ട ചേച്ചി .....ചേച്ചി ഒരു ടീച്ചര്‍ അല്ലെ  അങ്ങനെയൊന്നും പറയാത് ...ആരെങ്ങിലും തമാശ കാണിച്ചതാവും...


എന്നാലും നിക്സേ ഏതാവനാനെങ്ങിലും ഈ കാണിച്ചത് പോക്രിത്തരമല്ലേ .....ഇവനൊന്നും ഒരിക്കലും ഗുണം ....വീണ്ടും ചേച്ചി പറഞ്ഞു തീരും മുന്‍പ് ഞാന്‍ ഇടയ്ക്ക് വീണു  അങ്ങനെ പറയാതെ ചേച്ചി ...ചേച്ചിയുടെ കുട്ടികള്‍ ഇതൊക്കെ കേട്ടാല്‍ ചേച്ചിക്ക് തന്നെയാ ക്ഷീണം ....


എന്നാലും എന്‍റെ നിക്സേ ഇവനൊക്കെ  .......


ഇവനൊക്കെ ഒന്നും ഇല്ല ചേച്ചി...ഇങ്ങനെയുല്ലവരൊക്കെ   വളരെ അപകടകാരികള്‍ ആയിരിക്കും .....രാത്രി പുറത്തിറങ്ങുമ്പോള്‍  ലൈറ്റ് ഒക്കെ ഇട്ടിട്ടു വേണ്ടേ   ചേച്ചി ഇറങ്ങാന്‍ ,,ഞാന്‍ വിഷയം മാറ്റാന്‍ ആയി പറഞ്ഞു 


എന്നാല്ലും ഈ ചെയ്തു ചെയ്തവന്‍ അവന്‍ ആരായാലും എന്‍റെ ഗുരുവായുരപ്പാ അവനെ ......


ഞാന്‍ ചേച്ചിയുടെ വാകുകളെ വീണ്ടും മുറിച്ചു ...
അവന്‍ ആരായാലും അവനു ഒന്നും സംഭാവികില്ല ചേച്ചി ദൈവം ദുഷ്ടന്മാരെ പന പോലെ വളര്‍ത്തുന്ന കാലമാ ...

പക്ഷെ ചേച്ചി വിടാന്‍  ഭാവമില്ലായിരുന്നു ..ചേച്ചി വീണ്ടും പറഞ്ഞു ഇതു ഏതാവനാണ് ചെയ്തതെങ്ങിലും അവന്റെ തലയില്‍.........


പറഞ്ഞു തീരും മുന്‍പ്  ഞാന്‍ വിളിച്ചു .....ചേച്ചി       ................


ആ വിളിയിലെ ശബ്ദ വെത്യാസം മനസിലാകിയത് കൊണ്ടാവാം എല്ലാവരും എന്നെ സംശയത്തോട്‌ നോക്കി ....
ജോണി ചേട്ടന്‍ സംശയത്തോട്‌ എന്നെ വിളിച്ചു... നിക്സേ ഡാ .......
എനികെന്റെ ചിരി മറയ്ക്കാന്‍ കഴിഞ്ഞില്ല ....ഞാന്‍  മെല്ലെ എന്‍റെ ട്രൌസേരിന്റെ പോക്കെറ്റില്‍ ബാകി കിടന്ന ബീഡിയുടെ പാക്കറ്റ് ചേട്ടന്റെ കയ്യില്‍ വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു ചേട്ടന്‍ എത്ര നാള്‍ ഈ ബീഡി കുറ്റിയും കൊണ്ട് നടക്കും ഇനിയും മുറി ബീഡി മാറ്റി മുഴുബീടി വലിക്കു ...


അടുത്ത 10-15 minute വേദനയുടെയും,പേടിയുടെയും നനവുള്ള  നര്‍മ സംഭാഷനഗല്‍ ആയിരുന്നു അവിടെ ,സമ പ്രായകാരില്‍ നിന്നും അഭിനന്ദനങ്ങള്‍ കിട്ടിയപ്പോള്‍ ..അങ്കിള്‍ ആന്റിമാര്‍ അവരുടെതായ രീതിയില്‍ എന്നെ നോക്കി ടയലോഗ് അടിച്ചു..(ആരെന്തു  പറഞ്ഞാലും  മത്തായിക്ക്  പുല്ല)


തിരികെ വീട്ടിലേക്കു നടക്കുമ്പോള്‍ അമ്മ പറഞ്ഞു..നിന്റെ തമാശ ഇത്തിരി കൂടുനുണ്ട് കേട്ടോ ..പെണ്ണ് കെട്ടാന്‍ പറഞ്ഞാല്‍ കേള്‍കില്ല


അതിനുള്ള മറുപടി ഞാന്‍ അമ്മയോട് പറഞ്ഞു ,അത് ഞങ്ങള്‍ അമ്മയ്ക്കും മകനും ഇടയിലുള്ള സ്വകാര്യമല്ലേ അത് കൊണ്ട് ഇവിടെ പറയുനില്ല ...അത്ര അത്യാവശ്യം ആണെങ്ങില്‍ നിങ്ങള്‍ ഉഹിചെടുതോ )...

Tuesday, 7 June 2011

നഷ്ട പ്രണയം


കഴിയുമെങ്ങില്‍ ഒരു കൂടി കാഴ്ചയ്ക്ക് സമയം കണ്ടെത്തുക 
എന്തെങ്ങിലും പറയാന്‍ ഹൃദയം കൊതിച്ചാല്‍ 
പറയാന്‍ മടി കാണിക്കാതിരിക്യ
തിരക്കില്‍ സമയം കിട്ടില്ലെന്നറിയാം 
എങ്കിലും നേരം  കിട്ടിയാല്‍ ഒരു നിമിഷം എന്നെ ഓര്‍ക്കുക....
കഴിഞ്ഞു പോയ ബന്ധത്തിലെ കൊഴിഞ്ഞു വീണ സുന്ദര
നിമിഷങ്ങള്‍ ഓര്‍ക്കുക  .....

അകന്നു എന്നതിനര്‍ത്ഥം ബന്ധം മുറിഞ്ഞു എന്നല്ല 
കാലമെന്ന പെരുമഴയില്‍ ഒലികില്ല ഓര്‍മ്മകള്‍ 
പിരിഞ്ഞപ്പോള്‍ സ്വപ്ന വിക്ഹ്നം നടന്നുവോ  
ഇല്ല.....കാരണം വിഖ്നിച്ചത് ഉറക്കമാണ് സ്വപ്നമല്ല 

നിന്നിലെ നന്മയെ ഇന്നും ഞാന്‍ സ്നേഹിക്കുന്നു 
നീയെന്ന സ്ത്രീ ജന്മം എന്‍ ബഹുമാന പാത്രവും 
എങ്കിലും നിന്നിലെ അഹന്തയെ ,അനാവശ്യ വാക്ക്‌ ചാതുര്യത്തെ 
നിന്റെ സ്വപ്ന ലോകത്തെ ,നിന്നിലെ സത്യമില്ലയ്മയെ 
വെറുക്കുന്നു ഞാന്‍ മൂകം 

മിട്ടായി പെട്ടിക്കു പിന്നാലെ ഓടുന്ന
കുട്ടി തന്‍ സമം ഇന്ന് നിന്‍ ജീവിതം 
നിന്റെ ഇഷ്ടങ്ങളെ സാധികുന്നോന്‍ പിന്നാലെ 
പോകുന്നു നീ ...മറക്കുന്നു നീ 
നിന്‍റെ ബന്ധങ്ങളും സ്നേഹ വാകുകലുമൊക്കെ
കഴിയുമെങ്കില്‍ കഴിഞ്ഞതൊക്കെ ഒന്ന് നീ ഓര്‍ക്കുക 
ഒരു പക്ഷെ നിന്‍റെ തെറ്റുകള്‍ നിനക്ക് കാണാന്‍ കഴിഞ്ഞാലോ 

നീ തന്ന വേദന-ശാപ പകരമായി 
നന്മകള്‍ നേരുന്നു നിനക്ക് ഞാന്‍ എന്നും 
എവിടെ ആയാലും നീ  സഖി 
നന്മകള്‍ മാത്രം ...നന്മകള്‍ മാത്രം ...

Saturday, 4 June 2011

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ..


അവര്‍ പരിച്ചയപെട്ടത്‌ ഫേസ് ബുക്കില്‍ കൂടി ആയിരുന്നു ..ആദ്യമായി അവന്റെ പ്രൊഫൈല്‍  കണ്ടയുടന്‍  അവള്‍ ചെക്ക്‌ ചെയ്തത് അവന്റെ Relationship Status ആയിരുന്നു ..അവന്‍ single  ആണെന്ന് മനസിലാകിയ അവള്‍ അവനു friend request അയച്ചു അവന്‍ അത് സ്വീകരിച്ചു ,അങ്ങനെ അവര്‍ കൂട്ടുകാരായി ..

കാലചക്രത്തിന്റെ തിരിചിലിനിടയില്‍ അവരുടെ സൌഹൃദം പ്രണയം ആയപ്പോള്‍ അവന്‍ Relationship Status മാറ്റി ..അത്  സിങ്കിളില്‍ നിന്നും "in a relationship"  ആയി 
പ്രണയം പടര്‍ന്നു പന്തലിച്ചപോള്‍ അവര്‍ വിവാഹിതരായി ,അവന്‍ വീടും ഫേസ് ബുക്കില്‍ അവന്റെ Relationship Status മാറ്റി MARRIED ആകി 

വിവാഹ ജീവിതം മുന്‍പോട്ടു പോകും തോറും റൊമാന്‍സ് കുറയുകയും നീരസം കൂടുകയും ചെയ്തു കൊണ്ടിരുന്നു  ഒടുക്കം ഒരിക്കല്‍ കൂടി അവന്‍ Relationship Status മാറ്റി ..അവന്റെ പുതിയ സ്റ്റാറ്റസ് ആയിരുന്നു ITS COMPLICATED 

സമയം പിന്നെയും മുന്‍പോട്ടു ഓടി കൊണ്ടിരുന്നു ..ഒരിക്കല്‍ സ്റ്റഡി റൂമില്‍ എന്തോ പണിയില്‍ മുഴുകിയിരികുന്നതിനിടെ ബെഡ് റൂമില്‍ എന്തോ വീഴുന്ന ശബ്ദം അവന്‍ കേട്ടു ..അവന്‍ അവളെ വിളിച്ചു എന്താണ് ശബ്ദം കേട്ടതെന്നു ചോദിച്ചിട്ട് അവള്‍ മറുപടി ഒന്നും പറഞ്ഞില്ല ..അവളുടെ ഒടുകാതെ സൌന്ദര്യ പിണകാത്തെ ശപിച്ചു കൊണ്ട് അവന്‍ ജോലി തുടര്‍ന്നു

അല്‍പ സമയം കഴിഞ്ഞു ബെഡ് റൂമില്‍ എന്തോയെടുക്കനായി ചെന്ന അവന്‍ കാണുന്നത് ഫാനില്‍ തൂങ്ങി നില്‍കുന്ന അവളുടെ ശവ ശരീരമാണ് ...ഒരു നിമിഷം അവന്‍ പകച്ചു നിന്ന് പോയി ..എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ..പോലീസിനെ വിളിക്കണോ,വീടുകാരെ അറിയിക്കണോ,അയല്കാരെ ,അറിയിക്കണോ , അതോ അവളഉടെ നാഡീ പിടിച്ചു നോക്കണോ ..എന്ത് ആദ്യം ചെയ്യണമെന്നറിയാത്ത അവസ്ഥ ...
അവന്‍ ഒരു നിമിഷം എന്തോ ചിന്തിച്ചു ..പിനീട് സ്റ്റഡി റൂമിലേക്ക്‌ ഓടി ..തിടുക്കത്തില്‍ ലാപ്ടോപ് ഓണ്‍ ചെയ്തു ഫേസ് ബുക്കില്‍ Relationship Status ചേഞ്ച്‌ ചെയ്തു from ITS COMPLICATED to SINGLE(once again)

പിന്നീട് ഒരു ദീര്‍ഖനിശ്വാസത്തോടെ അവന്‍ കസേരയില്‍ തല ചാരിയിരുന്നു ....

അപ്പോഴും അവളുടെ നിച്ചല ശരീരം ഒരു അനാഥ പ്രേതത്തെ പോലെ ബെഡ് റൂമിലെ ഫാനില്‍ തൂങ്ങി നില്‍കുന്നുണ്ടായിരുന്നു ...

Wednesday, 9 March 2011

പാകരന്റെ ദാമ്പത്യം....







പാകരന്റെ ദാമ്പത്യം...


പറമ്പ് നിറയെ കായ്ച്ചു നില്‍കുന്ന തെങ്ങുകള്‍ ഉണ്ടെങ്ങിലും തേങ്ങ ഇടാന്‍ ആളെ കിട്ടാതെ വിഷമിച്ചു നിന്ന നാട്ടിന്‍പുറത്തെ കര്‍ഷകരുടെ ഇടയിലേക്ക് ആലുവകാരന്‍ ഭാസ്കരന്‍  എന്നാ തെങ്ങ് കയറ്റകാരന്‍ ഒരു ദൈവ ദൂതനെ പോലെയാണ് വന്നത് ...

നാട്ടിന്‍പുറത്ത് മറ്റു തെങ്ങ് കയറ്റകാര്‍ ഇല്ലാത്തതിനാല്‍ ഭയങ്കര  ഡിമാന്റ്  ആയിരുന്നു അയാള്‍ക്. കര്‍ഷകര്‍ അയാളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുത്തു . അയാള്കും സുന്ദരിയായ ഭാര്യയ്ക്കും ആറു വയസുകാരി മകള്കും താമസിക്കാന്‍ ഫ്രീആയി വീട് ,മകളുടെ പഠനത്തിനുള്ള സൌകര്യങ്ങള്‍ അങ്ങനെ നീളുന്നു  നാട്ടുകാരുടെ സേവനങ്ങള്‍.
നാട്ടുകാര്‍ സ്നേഹത്തോടെ "പകരേട്ടന്‍"   എന്ന് വിളിച്ചിരുന്ന അയാള്‍ക് എന്തോ എന്നെ കാണുമ്പോള്‍ ഒരു "ചൊറിച്ചില്‍" ഉള്ളതായി എനിക്ക് പലപ്പോഴും തോന്നി ഒരു പക്ഷെ എന്റെ വീട്ടില്‍ തെങ്ങില്ലാത്തത് കൊണ്ട് ഇവനെ രണ്ടു പറഞ്ഞാലും നഷ്ടമൊന്നും ഇല്ല  എന്ന് അയ്യാള്‍ക് തോന്നിയത്  കൊണ്ടാവും  കാണുമ്പോള്‍ ഒക്കെ എന്നെ ആകി കൊണ്ട് ഇലയ്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ അയ്യാള്‍ പലതും പറഞ്ഞു ചിരിച്ചു,പ്രത്യേകിച്ച് കല്യാണപ്രായം എത്തിയിട്ടും ഞാന്‍ കല്യാണം കഴികുന്നില്ല  എന്ന് പറഞ്ഞു അയാള്‍ പല സ്ഥലങ്ങളിലും വെച്ച്   പലരുടെയും  മുന്‍പില്‍ വെച്ച് എന്നെ ആകി സംസാരിച്ചു....അയാള്‍ക് അങ്ങനെ പറയുന്നത് കൊണ്ട്  എന്തെങ്ങിലും ആത്മ സംതൃപ്തി കിട്ടുനെങ്ങില്‍ കിട്ടട്ടെ എന്ന് കരുതി ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലായിരുന്നു...അത് മുതലെടുത്ത്‌ , കാണുമ്പോള്‍  ഒക്കെ അയാള്‍ എന്നെ കളിയാകുന്നത് തുടര്‍ന്ന് കൊണ്ടുരുന്നു. ഞാന്‍ അവിവാഹിതനായി തുടരുന്നതില്‍ അയാള്‍ക് എന്ത് ബുദ്ധിമുട്ടെന്ന് എനിക്ക് മനസിലായില്ല....

എന്നാല്‍ എന്റെ സുഹൃത്തുക്കളായ ചില പെണ്ണ് കുട്ടികളോട്   എന്റെ പേര് ചേര്‍ക്കാന്‍ അയാള്‍ ശ്രമിച്ചതോടെ കളി കാര്യമായി..
ഒരികല്‍ തരത്തിന് കിട്ടിയപോള്‍ വലിയ ഒരു കല്ലുമായി ഞാന്‍ അയാളുടെ അടുത്തേക്ക് പാഞ്ഞു ,അപ്രാവശ്യം രക്ഷയില്ല എന്ന് മനസിലാകിയ അയാള്‍ ജീവന്‍ രക്ഷാര്‍ത്ഥം അടുത്തുള്ള  തെങ്ങില്‍  വലിഞ്ഞു  കയറി.എങ്കിലും ഞാന്‍ അവസരം കളയാന്‍ തയ്യാറായിരുന്നില്ല  കയിലിരുന്ന ഉരുളന്‍ കല്ല്‌ ഞാന്‍ അയാള്‍ക് നേരെ എറിഞ്ഞു ,അതു അയാളുടെ തുടയില്‍ കൊണ്ടപ്പോള്‍ അയ്യോ എന്ന് അലച്ചു കൊണ്ട് അയാള്‍ പറഞ്ഞു മോനെ ഞാന്‍ വെറുതെ തമാശയ്ക് പറയുന്നതല്ലേ ..ഇനിയും കല്ലെരിയരുതെടാ നീ ഇപ്പോള്‍ എറിഞ്ഞ കല്ല്‌ ഒരു അര അടി മുകളില്‍  കൊണ്ടിരുനെങ്ങില്‍ എന്റെ സുനാപ്പി .......

അയാള്‍ അത് പറയുമ്പോള്‍ ഞാന്‍ എറിയാനായി അടുത്ത കല്ലെടുതിരുന്നു, അത്രയ്കായിരുന്നു  എനിക്ക് ദേഷ്യം അപ്പോഴേക്കും ഓടി  വന്ന എന്റെ കൂടുകാര്‍ എന്നെ തടഞ്ഞു ..അവര്‍ ബലമായി  എന്നെ പിന്തിരിപികാന്‍ ശ്രമികുമ്പോഴും ഞാന്‍  അയാള്‍ക് നേരെ എന്തൊകെയോ പുലമ്പുന്നുണ്ടായിരുന്നു   

അതോടു കൂടി അയാളുടെ സ്വഭാവം നേരെ ആയി എന്ന് കരുതിയവര്‍കു തെറ്റി... ഒരികല്‍ ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കാത്തു നിന്ന എന്റെ അരികിലേക്ക് പാകരന്‍ ഒന്ന് രണ്ടു ശിങ്ങിടിമാരുമായി വന്നു,അയാളുടെ അസുഖം  വീണ്ടും തല പൊക്കി. കൂടെയുള്ള ഒരു വായ്നോക്കിയോടായി അയാള്‍ പറഞ്ഞു.. ജോസേ നീ അറിഞ്ഞോ ഈ നാട്ടിന്‍പുറത്തെ  ഒരു അവിവാഹിതന്‍ വിവാഹം കഴികതിരികുന്നത് വിവാഹം കഴിഞ്ഞാല്‍ പല സ്ത്രീ ഹൃദയങ്ങളെയും തകര്‍കേണ്ടി വരും അത് കൊണ്ടാടാ..... 

അതെയോ പാകരെട്ട അതെന്താ അങ്ങനെ ....

പുള്ളികാരന്‍ ഒരു കലാകാരന്‍ ആണേ നിനകറിയോ  അല്പം എഴുതാനും വര്യ്കാനും പാടനുമൊക്കെ അറിയുന്നവരെ പെണ്‍പിള്ളേര്‍ക്   പെരുതിഷ്ടമ....

ആരാണ്  ചേട്ടാ ആ ഭാഗ്യവാനായ കലാകാരന്‍  ....

 ആള് ആരാന്നു  പറയുന്നില്ല   വേണമെങ്ങില്‍ ക്ലൂ തരാം ...ഈ നാട്ടിന്‍പുറത്ത് കാരന്‍  25 നും, 35 നും ഇടയില്‍ പ്രായം / സാഹിത്യം / ചിത്ര രചന,നാടകം, പാട്ട് എന്നിവയില്‍ വലിയ തരകേടില്ല ,ദേഷ്യം വന്നാല്‍ ആളുകളെ ഓടിച്ചു തെങ്ങില്‍ കയറ്റും,ദുശീലം ഒന്നും ഇല്ല ,പെണ്‍കുട്ടികളുടെ ആരധനപാത്രം   എന്നാല്‍ പെണ്‍കുട്ടികളെ ഇയാള്‍ അങ്ങനെ മൈന്‍ഡ് ചെയ്തു കണ്ടിട്ടും ഇല്ല...
അതെയോ പാകരെട്ട ...ഏതായാലും പെണ്‍കുട്ടികള്‍ ആവശ്യത്തിനു കൂടെയുണ്ടല്ലോ അല്ലയിരുനെങ്ങില്‍  എന്റെ ഒരു പഴയ കാമുകി ഉണ്ട് അവളുടെ നമ്പര്‍ ഇവന് കൊടുകാംയിരുന്നു ( സമാധാനം സ്വന്ധം പെങ്ങളെ തരുന്ന കാര്യം ആ വിവര ദോഷി പറഞ്ഞില്ലല്ലോ )..അവരുടെ നര്‍മ സംഭാഷണം കൂടി വന്നപ്പോള്‍ നിയന്ത്രണം നഷ്ടപെട്ട ഞാന്‍ പാക്കരന്റെ തൊണ്ടയില്‍ കുത്തി പിടിച്ചു.പുറത്തേക് തെള്ളിയ അയാളുടെ കണ്ണുകളില്‍ മരണ ഭീതി എനിക്ക് കാണാന്‍ കഴിയുമായിരുന്നു ..ശിങ്കിടികളും പേടിചോടിയതോടെ അവിടെ ഓടികൂടിയ നാട്ടുകാര് കാരണം ആണ് ഞാന്‍ ജയിലില്‍ പോകാതെ കഴിഞ്ഞത്...    

എന്നാല്‍ മദ്യപാനിയായ പാകരന്‍ എന്റെ അയല്‍വക്കത്തെ വീടിലേക് താമസം മാറ്റിയതോടെ അവിവാഹിതരെ കളിയാകി സന്തോഷിക്കുന്ന അയാളുടെ വിവാഹ ജീവിതം  എനിക്ക് അടുത്തറിയാന്‍ കഴിഞ്ഞു മദ്യപാനിയായ പാക്കരനും  വഴകിന്റെ ആഗോള ഉറവിടമായ ഭാര്യ കാര്‍തുവും  ......
ഭാര്യ വഴകിടുന്നത് കൊണ്ടാണ് താന്‍ കുടികുന്നതെന്നും പാകാരനും പാകരന്‍ കുടികുന്നതോ കൊണ്ടാണ് താന്‍ വഴകുണ്ടാകുന്നതെന്ന് ഭാര്യയും അവകാശപെട്ടു. മനസമാധാനം ഇല്ലാത്ത അയാളുടെ വിവാഹജീവിതം കൊണ്ട് അയല്കാര്‍ പോലും പൊരുതി മുട്ടി എല്ലാവിധ ഭീകര സൌന്ദര്യ പ്രശ്നങ്ങളും ഉള്ള, തെറി അഭിഷേകതാല്‍ സമ്രിദ്ധമായ അടിക്കും ഇടികും യാതൊരു കുറവുമില്ലാത്ത ദാമ്പത്യം ..ഇത്രയും   അനുഭവിച്ച മനുഷന്‍ വിവാഹം കഴികതവരെ കളിയാകി എന്ത് സംതൃപ്തിയാണ് നേടിയതെന്ന് എനിക്ക് മനസിലായില്ല

കാലം കടന്നു പോയി കാലവര്‍ഷം വന്നു ..കനത്ത മഴ പെയുന്ന ഒരു രാത്രിയില്‍ ആരോ കതകിനു മുട്ടുന്ന ശബ്ദം കേട്ട് ഞാന്‍ കതകു തുറകുമ്പോള്‍ മിന്നലിന്റെ  വെളിച്ചത്തില്‍  തലയില്‍ വലിയൊരു മുറിവുമായി ചോരയില്‍ കുളിച്ചു നില്‍കുന്ന പാകാരനെ ആണ് കണ്ടത് ...താഴെ വിഴാന്‍  പോയ അയാളെ താങ്ങി പിടിച്ചു കൊണ്ട് ഞാന്‍ താഴെ ഇരുന്നു.എന്റെ മടിയില്‍ നിന്നും താഴേക് ഉര്‍ന്നു  പോയ അയാളുടെ തല നേരെ വെയ്കാനുള്ള ശ്രമത്തിനിടയില്‍ തലയോട്ടി പോട്ടിയിരികുന്നത് എന്റെ വിരലുകള്‍ മനസിലാകി ..എന്താ എന്താ പറ്റിയെ ആരാ  ചെയ്തെ..... ഞാന്‍ ഭീതിയോടെ ചോദിച്ചു.....

.......അവളാ  കാര്‍ത്തു  ...ഉലക കൊണ്ട്  തലയ്ക് ....സാരി വാങ്ങാന്‍ വെച്ചിരുന്ന പണം കൊണ്ട് ഞാന്‍ കുടിച്ചു അത്രെ ..അവളെ..... പോലീസില്‍ .......വെക്തമല്ലാത്ത ശബ്ധത്തില്‍ അയാള്‍ പറഞ്ഞു കൊണ്ടിരുന്നത് പെട്ടന്ന് നിലച്ചു .......

.പാകരെട്ട ..പാകരെട്ട .....ഞാന്‍ അയാളുടെ മുഖത്ത് തട്ടി കൊണ്ട് വിളിച്ചു ...പക്ഷെ ഞാന്‍ ആദ്യമായി പാകരെട്ട എന്ന് വിളിച്ചത് കേള്‍കാന്‍ അയാള്‍ ഈ ലോകതുണ്ടായിരുനില്ല ...അവിവാഹിതരെ കളിയാകി നടന്ന ഒരു മനുഷന്റെ ദാമ്പത്യത്തിനും ജീവിതത്തിനും അങ്ങനെ ദാരുണമായ ഒരു അന്ത്യം സംഭവിച്ചു ..

തുറന്നു നിശ്ചലമായ കണ്ണുകള്‍ തിരുമി അടയ്കുമ്പോള്‍ മനസ്സില്‍ ഒരുപാടു ചോദ്യങ്ങള്‍ ഉണ്ടായിരുന്നു ..സ്വന്ധം ദാമ്പത്യം ഇത്രയും  മോശമായിരുനെങ്ങില്‍ പിന്നെ എന്തിനാണ് അയാള്‍ എന്നെ കളിയാകി എന്റെ പിന്നാലെ കൂടിയത് ,സുന്ദരിയായ ഒരു ഭാര്യയും മകളും ഉള്ള മനുഷന്‍ എന്ത് കൊണ്ട് സ്വന്ധം കുടുംബ ജീവിതം സന്തോഷമാകാന്‍ ശ്രമിച്ചില്ല .....അങ്ങനെ കുറെ ചോദ്യങ്ങള്‍. എന്നാല്‍ എന്റെ എല്ലാ ചോദ്യത്തിനും ഉത്തരം   നല്‍കേണ്ട ആള്‍ എന്റെ മടിയില്‍ നിശ്ചലനായി കിടകുകയായിരുന്നു...ദാമ്പത്യത്തിന്റെ രക്ത സാക്ഷിയായി .... 
.

നീ ഉണ്ടായിരുനെങ്ങില്‍....


എന്‍ മിഴിതന്‍ തിളകം നിന്നെ ഞാന്‍ കണികാം
കണ്ണിരിന്‍ നിഴല്പാട് കഴിയില്ല കാണിക്കാന്‍ 
നീ തന്ന  നഖക്ഷതങ്ങള്‍  പാടുകള്‍ കാണികാം
എന്നിലെ വേദന കഴിയില്ല കാണിക്കാന്‍ 

അപൂര്‍ണ ചിന്തതന്‍ ചിത്രമാണിന്നു ഞാന്‍ 
പൂര്‍ണതെയെതിയ ചിന്ത നീമാത്രം സഖി 
മഷിതെടി  അലയുമൊരു കവിതയാണിന്നു ഞാന്‍
 ഈ കവിതതന്‍  ജീവനോ നീ സഖി  

രാവുകള്‍ എരിയുന്നു നിന്‍ ഓരമകളില്‍  ഇന്നും
പകലന്തി നല്‍കുന്നു പുതു വൃണം ക്രുരമായ്      
ചിത്തരാഗത്തിന്‍  പൊരിവെയിലില്‍ എരിയവേ    
സ്വീകരിച്ചു നിന്‍ വേര്‍പാടിനെ മൌനം ഞാന്‍

സമയത്തിന്‍ മഴിതണ്ടില്‍ വിധി ന്യായം എത്താറായി
ഓര്‍മയില്‍ എന്നിട്ടും നില്കുന്നു  നീ  സുസ്മിതം
 അറിയാതെ മോഹിച്ചു പോവുന്നു ഞാന്‍ ഇന്നും 
ഒരുമാത്ര ചാരെ നീ ഉണ്ടായിരുനെങ്ങില്‍ 

പ്രണയ സങ്കീര്‍ത്തനം


മലര്‍ മഴയില്‍ പെയ്തിറങ്ങിയ ഹിമ ബിന്ദു നീ
ഈ പുഴയില്‍ മിന്നി മറയും തേന്‍ തുള്ളി നീ 
കരളേ കരളില്‍ കുളിരുനര്‍ത്തും
പ്രണയ വാഹിനിയാണ് നീ 

കുങ്കുമപൂ വിതറി സൂര്യന്‍ യാത്രയാവുമ്പോള്‍-
നിന്റെ മടിയില്‍  ചേര്‍ന്നുരങ്ങാന്‍ എന്ത് സുഖമെന്നോ. 
നിന്‍ മിഴിതന്‍  കോണുകളില്‍ നാണം അണിയുമ്പോള്‍-  
നിന്റെ കാതില്‍ കവിത മൂളാന്‍ എന്ത് രസമെന്നോ.  
പെണ്ണെ നീ  തേന്‍കുയിലായ്‌  പാട്ട് പാടുമ്പോള്‍- 
ആ ശ്രുതിയില്‍  ചെര്‍ന്നലിയാന്‍ എന്ത് സുഖമെന്നോ.

ചോലയരികില്‍ കാട്ടു തെച്ചി പൂ പോഴികുമ്പോള്‍-
നിന്റെ നഖക്ഷത വേദനയില്‍ എന്ത് കുളിരെന്നോ.
മേഘനടയില്‍ മയിലായ് നീ നൃത്തം ആടുമ്പോള്‍- 
അന്നനട ചുവടു കാണാന്‍ എന്ത് രസമെന്നോ.
പെണ്കുയിലെ നിന്റെ പാട്ടികാറ്റില്‍അലിയുമ്പോള്‍-  
ആ ശ്രുതിയില്‍ ന്തൃത്തമാടന്‍ എന്ത് കൊതിയെന്നോ.   

എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍...


അവളെ സ്വന്തമാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍  .... 
തിരികെ വന്നെനേം ,എനിക്ക് വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍   
അവളുടെ മുന്‍പില്‍ വേഷ പ്രച്ചന്നന്‍  ആയി നടന്നെനേം
സ്വപ്നത്തില്‍, ഉറങ്ങുന്ന അവളെ ഞാന്‍ നോക്കി നിന്നെനേം
എനിക്ക് അതിനു കഴിഞ്ഞിരുന്നെങ്കില്‍  

മുഖത്തെ പുഞ്ചിരി കൊണ്ട് ഞാന്‍  വിഭുഷിചേനേം  
ഹൃദയത്തെ സന്തോഷം കൊണ്ട് നിറചേനേം 
എനിക്ക് അതിനു കഴിഞ്ഞിരുന്നെങ്കില്‍ ....

ചന്ദ്രനെ അവളുടെ കൈ വെള്ളയില്‍ വെച്ച് കൊടുത്തെനേം
താരങ്ങളെ കൊണ്ട് അവളെ പൊതിഞ്ഞെനേം
എനിക്ക് അതിനു കഴിഞ്ഞിരുന്നെങ്കില്‍  

എന്റെ പ്രണയം സഫലമായിരുന്നു എങ്കില്‍, 
വിളിച്ചപ്പോള്‍ അവളെന്റെ കൂടെ വന്നിരുന്നു എങ്കില്‍,   
എനിക്ക് ഹൃദയം പൊട്ടി കരയേണ്ടി വന്നില്ലായിരുന്നു എങ്കില്‍,
പാമരനെന്ന കാരണത്താല്‍ ഞാന്‍ ഒറ്റപെട്ടില്ലായിരുന്നു എങ്കില്‍,  
നഷ്ട കണക്കിന്റെ പാണ്ടം ചുമകേണ്ടി വന്നില്ലായിരുന്നു എങ്കില്‍,
ദാരിദ്ര്യത്തിന്റെ കണ്ണീര്‍  എനിക്ക് കുടികേണ്ടി വന്നില്ലായിരുന്നു എങ്കില്‍, 
എങ്കില്‍ എല്ലാം എനിക്ക് കഴിഞ്ഞെനേം ....

എനിക്ക് കഴിഞ്ഞേനേം സന്തോഷിക്കാന്‍
എനിക്ക് കഴിഞ്ഞേനേം അവളെ സ്വന്തമാകാന്‍ 
എനിക്ക് കഴിഞ്ഞേനേം എന്‍  ജീവിതം ജീവിക്കാന്‍
എനിക്ക് കഴിഞ്ഞേനേം അവളെ മാറോടു ചേര്‍ക്കാന്‍
എനിക്ക് കഴിഞ്ഞേനേം കുസൃതികള്‍ കാണിക്കാന്‍ 
എനിക്ക് കഴിഞ്ഞേനേം അവളെ ചുംബിച്ചു ഉണര്‍ത്താന്‍  
എനിക്ക് കഴിഞ്ഞേനേം അവളോട്‌ വഴക്ക് കൂടാന്‍ 
എനിക്ക് കഴിഞ്ഞേനേം......
ഈ വരികള്‍ ഇവിടെ എഴുതാതെ ഇരിക്കാന്‍ 


എനിക്ക് കഴിഞ്ഞെനേം .............

ഓര്‍മയിലെ ആ മഞ്ഞു കാലം.......


ഓര്‍മയിലെ ആ മഞ്ഞുകാലം
സ്വപ്‌നങ്ങള്‍ നിറമണിഞ്ഞ പ്രണയ കാലം
ഇലകൊഴിയും നേരത്തെ അനുരാഗകാലം
പുളകങ്ങള്‍ പുല്‍കിയ തേന്‍ മഞ്ഞുകാലം 

ഹിമകണം പൊഴിയുന്ന രാവിന്റെ നിറമാറില്‍
അഗ്നി വെളിച്ചത്തില്‍ നാം കണ്ടുമുട്ടി
ഹൃദയത്തില്‍ മുളവെച്ച പ്രണയമാം നോവിനെ
നയനതിലൊളിച്ചു നാം പുഞ്ചിരിച്ചു
വാക്കുകള്‍ കിട്ടാതെ അധരം വലഞ്ഞപ്പോള്‍
മിഴിയിണയാല്‍ ഹൃദയം കൈമാറി നമ്മള്‍
അത് കണ്ടു നാണത്താല്‍ മിഴി മെല്ലെ താഴ്ത്തി
മണ്ണില്‍ നഖ ചിത്രം നീ എഴുതി നിന്നു
നാണം തുളുമ്പിയ ആ ധന്യ നിമിഷം
ഓര്‍കുമ്പോള്‍ വിടരുന്നു പ്രണയം ഇന്നും

ആദ്യ കാഴ്ച തന്‍ സുഖമുള്ള നോവേകി
പാവം ക്രൂരയായ് നീ പോകവേ
അകലുന്ന കൊലുസിന്റെ മണി നാദം കേട്ട് ഞാന്‍
ആ നേരം നിന്‍ പാത നോക്കി നിന്നു.

ശൈത്യത്തിന്‍ കാഠിന്യം ഏറുമാ രാത്രിയില്‍
നിദ്ര വിഹീനനായ് ഞാന്‍ കിടന്നു
ചാരുകസേരയില്‍ ചാഞ്ഞു കിടന്ന എന്‍ 
ഓര്‍മയില്‍ എത്തി നിന്‍ നാണം സഖി
ഏതോ കരസ്പര്‍ശം എന്‍ മിഴി തുറന്നപ്പോള്‍
കണ്ടു ഞാന്‍ നിന്നെ മന്ദസ്മിതയായ്
അന്ന് നീ തന്ന ചായ തന്‍ ചൂടില്‍
എന്റെ കുസ്രിതികള്‍ മൊട്ടിട്ടപ്പോള്‍
പ്രേയസി മഞ്ഞു പെയ്യും ആ രാത്രിയില്‍,
നിന്നുള്ളില്‍ ധാരയായ് ഞാനിറങ്ങി
ആലിംഗന ചൂടില്‍ അലിഞ്ഞിറങ്ങി

ഓര്‍മയിലെ ആ മഞ്ഞു കാലം
അനുരാഗം തൂവിയ പ്രണയ കാലം
ഓര്‍കുന്നുവോ സഖി വല്ലപ്പോഴും ...