ഓര്‍മയിലെ ആ മഞ്ഞുകാലം
സ്വപ്‌നങ്ങള്‍ നിറമണിഞ്ഞ പ്രണയ കാലം
ഇലകൊഴിയും നേരത്തെ അനുരാഗകാലം
പുളകങ്ങള്‍ പുല്‍കിയ തേന്‍ മഞ്ഞുകാലം
ഹിമകണം പൊഴിയുന്ന രാവിന്റെ നിറമാറില്‍
അഗ്നി വെളിച്ചത്തില്‍ നാം കണ്ടുമുട്ടി
ഹൃദയത്തില്‍ മുളവെച്ച പ്രണയമാം നോവിനെ
നയനതിലൊളിച്ചു നാം പുഞ്ചിരിച്ചു
വാക്കുകള്‍ കിട്ടാതെ അധരം വലഞ്ഞപ്പോള്‍
മിഴിയിണയാല്‍ ഹൃദയം കൈമാറി നമ്മള്‍
അത് കണ്ടു നാണത്താല്‍ മിഴി മെല്ലെ താഴ്ത്തി
മണ്ണില്‍ നഖ ചിത്രം നീ എഴുതി നിന്നു
നാണം തുളുമ്പിയ ആ ധന്യ നിമിഷം
ഓര്‍കുമ്പോള്‍ വിടരുന്നു പ്രണയം ഇന്നും
ആദ്യ കാഴ്ച തന്‍ സുഖമുള്ള നോവേകി
പാവം ക്രൂരയായ് നീ പോകവേ
അകലുന്ന കൊലുസിന്റെ മണി നാദം കേട്ട് ഞാന്‍
ആ നേരം നിന്‍ പാത നോക്കി നിന്നു.
ശൈത്യത്തിന്‍ കാഠിന്യം ഏറുമാ രാത്രിയില്‍
നിദ്ര വിഹീനനായ് ഞാന്‍ കിടന്നു
ചാരുകസേരയില്‍ ചാഞ്ഞു കിടന്ന എന്‍
ഓര്‍മയില്‍ എത്തി നിന്‍ നാണം സഖി
ഏതോ കരസ്പര്‍ശം എന്‍ മിഴി തുറന്നപ്പോള്‍
കണ്ടു ഞാന്‍ നിന്നെ മന്ദസ്മിതയായ്
അന്ന് നീ തന്ന ചായ തന്‍ ചൂടില്‍
എന്റെ കുസ്രിതികള്‍ മൊട്ടിട്ടപ്പോള്‍
പ്രേയസി മഞ്ഞു പെയ്യും ആ രാത്രിയില്‍,
നിന്നുള്ളില്‍ ധാരയായ് ഞാനിറങ്ങി
ആലിംഗന ചൂടില്‍ അലിഞ്ഞിറങ്ങി
ഓര്‍മയിലെ ആ മഞ്ഞു കാലം
അനുരാഗം തൂവിയ പ്രണയ കാലം
ഓര്‍കുന്നുവോ സഖി വല്ലപ്പോഴും ...
No comments:
Post a Comment