കണീര്‍ തുള്ളിയില്‍ കുതിര്‍ന്നു എന്‍
ചിരിതൂകി നിന്ന നിറങ്ങളൊക്കെ.
ദൂരെ നടപതയിലെങ്ങോ കരിഞ്ഞു
നിഷ്കളങ്ങമാം എന്‍ പ്രതീക്ഷകളും.
മൌനത്തില്‍ എന്നും വാചാലമാം മനം
എന്നിട്ടും നെയുന്നു സ്വപ്‌നങ്ങള്‍ എന്തിനോ
അപശകുനിയാം അമാവാസി രാത്രിതന്‍
ഇരുളിന്റെ മറവില്‍ ഒളിയുമെന്‍ വേദനെ
ഇടറാതെ പതറാതെ മുന്‍പോട്ടു പോവുകാന്‍
ഒരു താങ്ങ് നിന്നില്‍ ഞാന്‍ തേടിയ്കോട്ടെ
അന്തമില്ലാത്ത ഈ പദയാത്രയില്‍
അനന്തമാകുമി കരിമണല്‍ പാതയില്‍
ചാരമായ എന്‍ പ്രതീക്ഷയും പേറി
ചാരത്തിലും ഒരു കനല്‍ വെട്ടം തേടി
പോവുകയാണ് ഞാന്‍ മന്ദം എങ്ങോ
തെറ്റുകള്‍ മാത്രം കാണുന്ന ലോകത്ത്
ഞാന്‍ മാത്രമാണോ തെറ്റുകാരന്‍
മോഹങ്ങള്‍ സ്വപ്‌നങ്ങള്‍ എല്ലാം തെറ്റോ
സ്വന്ധവും ബന്ധവും എല്ലാം തെറ്റോ
എന്റെ ജീവിതവും എന്റെ തെറ്റോ
തെറ്റുകളുടെ ഭാണ്ടവും പേറി
മോക്ഷമില്ലാതെ അലയുകയാണിന്നു ഞാന്‍
മുള്‍മുനയില്‍ സുഗന്ധം തേടി.....
ഹിമകണങ്ങളില്‍ ഉഷ്മം തേടി....
എന്റെ അബോധതയില്‍ സുബോധം തേടി....
നിന്നിലെ നിന്നില്‍ എന്നെ തേടി.....
എന്റെ സങ്ങല്പങ്ങളില്‍ നിന്നെ തേടി....
ജീവിതത്തിനൊരു അര്‍ഥം തേടി .....
പിന്നെയും എന്തൊകെയോ തേടി
ഈ യാത്ര ഇങ്ങനെ എത്ര നാള്‍
ഭ്രാന്ധമാം ഈ ലോകത്ത് ഭ്രാന്ധനായ്
ഊണോ ഉറക്കമോ ജപമോ ഇല്ലാതെ
അലയുകയാണ് ഞാന്‍ .....
അലയുകയാണ് ഞാന്‍ ......
No comments:
Post a Comment