ആരാണ് ഞാന്‍..??????
വിശപ്പില്‍ നിന്നും ഓടി ഒളിക്കാന്‍
ഉടുതുണി ഉരിയും ഹതഭാഗ്യ ഞാന്‍
പണത്തിനു പകരം ശരീരം നല്‍കുന്ന
ശാപംകെട്ട സ്ത്രീജന്മം ഞാന്‍
സദചാര സമൂഹത്തില്‍ ഭാഷയില്‍
കാമം വില്കുന്ന വേശ്യ ആണ് ഞാന്‍
നീ എറിയുന്ന പണകിഴികായ് നിന്‍ മുന്‍പില്‍
മുലകച്ച അഴിക്കാന്‍ നിര്‍ബന്ധയാണ് ഞാന്‍
നീ എന്നില്‍ ആഴത്തില്‍ ഇറങ്ങുന്ന നിമിഷത്തില്‍
കാമത്തിന്‍ പരിഭാഷ തേടുകയല്ല ഞാന്‍
ചീത്ത സ്ത്രീ അല്ല ഞാന്‍
സാഹചര്യങ്ങളാല്‍ വില്കപെടുന്ന
കാമാമില്ലതൊരു സ്ത്രീ ജന്മം ആണ് ഞാന്‍
എന്റെ അവസ്ഥ എന്നെ നഗ്ന്നയാകുന്നു
എനിക്ക് വെറുപ്പാണ് എന്നോട് തന്നെ,എങ്കിലും-
എന്റെ പിഞ്ചോമനകള്‍ തന്‍ വിശപ്പ് മാറ്റുവാന്‍
നാണയതുണ്ടിനായ് പായ വിരിയ്കുന്നു എന്നും ഞാന്‍
നിന്റെ കര വലയത്തില്‍ ഞെരിഞ്ഞമരുമ്പോള്‍
നിന്റെ വികൃതിയാല്‍ മാംസം പിടയുമ്പോള്‍
കഴിയില്ല എനിക്ക് ഓടി ഒളികുവാന്‍
ബാധ്യതകള്‍ എന്‍ പാദം തളകുന്നു
വിശകുന്ന വയറിന്റെ നിലവിളി തീര്‍കുവാന്‍
നിലവിളികാതെ കിടക്കുന്നു നിന്‍ മുന്‍പില്‍ ഞാന്‍
നാണയതുണ്ടില്‍ ആഹാരം തേടി
വില്കുകയാണ് ഞാന്‍ എന്നെ തന്നെ
വഴിയമ്പലത്തില്‍ ഇരുളിന്റെ മറവില്‍
എന്നെ തേടിയെത്തുന്ന മാന്യന്മാര്‍
ശരശയ്യയില്‍ ക്രൂര കാമകേളിയില്‍
ശവമായ് കിടക്കുന്നു ഞാന്‍ എന്നും ജീവികുവാന്‍
മാറിലെ നഖഷതപാടുകള്‍ കാണുമ്പോള്‍
ഇനിയും മുറികേണ്ട മാറിനെ എന്നോര്‍ക്കും
എങ്കിലും വയറു കരയുന്ന നേരത്ത്
നിര്‍ബന്ധിതയാവുന്നു മാറ് വില്കുവാന്‍
ചീത്ത സ്ത്രീ അല്ല ഞാന്‍ ,ദേവിയും അല്ല ഞാന്‍
കാമഭ്രാന്ധിയോ അഴിഞ്ഞട്ടകാരിയോ അല്ല
സമൂഹം വേശ്യ എന്നു വിളിക്കുന്ന
ഒരു പാവം ദരിദ്ര സ്ത്രീ ആണ് ഞാന്‍
മക്കള്‍ക് വേണ്ടി ജീവന്‍ കളയുന്ന
ഒരു അമ്മയാണ് ഞാന്‍
പെറ്റമ്മയാണ് ഞാന്‍
No comments:
Post a Comment