Powered By Blogger

Wednesday, 9 March 2011

സ്വസ്ഥത തേടി ...


ഞാന്‍ പോവുകയാണ്  
നഗരത്തിന്റെ തിരക്കില്‍ നിന്നും  
മഹാ സാഗരത്തിന്റെ മാറിലേക്ക്‌ 

ഈ തിരകള്‍ എന്‍ കാതില്‍ എന്തോ മന്ത്രികുന്നു, 
ഇതു അലയുടെ വിളിയാണ്  
ദൂരെ നിന്നും അവളെന്നെ വിളികുകയാണ് 
ജീവിതം ഓടി തളര്‍ന്ന എനിക്ക് 
ഈ വിളി ഒരു ആശ്വാസമാവുമോ   

മടുത്തു എനിക്ക് .. 
ഈ തിരയുടെ രുദ്രഭാവങ്ങല്ക് നടുവില്‍  
ഒരുമാത്ര എല്ലാം മറക്കാന്‍ കഴിഞ്ഞെങ്ങില്‍


അരുണന്‍ പോയി മറഞ്ഞു 
മാനത്ത് നേര്‍ത്ത സിന്ധൂര രേഖ മാത്രം ബാകി
കാറ്റിന്റെ ഓളത്തില്‍ പാറി ഉലയുമെന്‍ കേശം ഒതുക്കി
അവളുടെ വിളിയെ പിന്തുടരുന്നു ഞാന്‍
ഈ യാത്ര ഇനിയും എത്ര നേരം ...അറിയില്ല ...
ഞാന്‍ യാത്ര തുടരുകയാണ്

എപ്പോഴോ എത്തിയ  മഴയുടെ കുഞ്ഞുതുള്ളികള്‍
വേദനിപികാതെ എന്നില്‍ തട്ടി തെറിക്കുന്നു ,അതോ-
മനസിന്റെ വേദനയില്‍  ഞാന്‍ അത് അറിയാതെ പോവുന്നതോ
നനഞു മുഷിഞ്ഞ ഉടുപിനുള്ളില്‍
കാറ്റെന്ന താന്തോന്നി വിറയല്‍ ഏകുന്നു

കാറ്റിനും മാരിക്കും ശക്തിയേറി    
മാനത്തെ സിന്തൂരവും  പോയ്‌ മറഞ്ഞു
എത്താന്‍ വൈകിയ എന്നെ നോക്കി 
 തരന്തം കലി തുള്ളുനിപ്പോള്‍ 
ദേഷ്യത്തില്‍ എത്തുന്ന തിരകള്‍ ഓരോന്നും 
എന്‍ കാല്പാടിനെ മായിച്ചു മടങ്ങുന്നു   
പേടി തോനുന്നു എനിക്ക് ,എങ്കിലും
പോവുകയാണ് ഞാന്‍ മുന്നോട്ടു
ജീവന്റെ അവസാന ബിന്ദുവിലെങ്ങിലും
ഒരുമാത്ര ജീവിക്കാന്‍ എനിക്ക് കഴിഞ്ഞെങ്ങില്‍

പാദത്തെ  ചുംബിച്ച അലമാലകള്‍ ഓരോന്നും 
രുദ്രമായി എന്നെ പിടിച്ചു വലിക്കുന്നു
 ജീവന്റെ അവസാന നിമിഷമാം ഇപ്പോള്‍
ശ്വാസത്തിനായി കേഴുകയാണ് ഞാന്‍
മരണം എന്ന സത്യത്തെ അറിയുന്നു ഞാനിപ്പോള്‍
ഈ മരണത്തിന്‍ മടിതട്ടിലെങ്ങിലും
ഒരുമാത്ര സ്വസ്ഥമായ് മയങ്ങാന്‍ കഴിഞ്ഞെങ്ങില്‍     

1 comment:

Reetha said...

Beautiful poem...I love it...