മലര്‍ മഴയില്‍ പെയ്തിറങ്ങിയ ഹിമ ബിന്ദു നീ
ഈ പുഴയില്‍ മിന്നി മറയും തേന്‍ തുള്ളി നീ
കരളേ കരളില്‍ കുളിരുനര്‍ത്തും
പ്രണയ വാഹിനിയാണ് നീ
കുങ്കുമപൂ വിതറി സൂര്യന്‍ യാത്രയാവുമ്പോള്‍-
നിന്റെ മടിയില്‍ ചേര്‍ന്നുരങ്ങാന്‍ എന്ത് സുഖമെന്നോ.
നിന്‍ മിഴിതന്‍ കോണുകളില്‍ നാണം അണിയുമ്പോള്‍-
നിന്റെ കാതില്‍ കവിത മൂളാന്‍ എന്ത് രസമെന്നോ.
പെണ്ണെ നീ തേന്‍കുയിലായ് പാട്ട് പാടുമ്പോള്‍-
ആ ശ്രുതിയില്‍ ചെര്‍ന്നലിയാന്‍ എന്ത് സുഖമെന്നോ.
ചോലയരികില്‍ കാട്ടു തെച്ചി പൂ പോഴികുമ്പോള്‍-
നിന്റെ നഖക്ഷത വേദനയില്‍ എന്ത് കുളിരെന്നോ.
മേഘനടയില്‍ മയിലായ് നീ നൃത്തം ആടുമ്പോള്‍-
അന്നനട ചുവടു കാണാന്‍ എന്ത് രസമെന്നോ.
പെണ്കുയിലെ നിന്റെ പാട്ടികാറ്റില്‍അലിയുമ്പോള്‍-
ആ ശ്രുതിയില്‍ ന്തൃത്തമാടന്‍ എന്ത് കൊതിയെന്നോ.
No comments:
Post a Comment