അവളെ സ്വന്തമാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ....
തിരികെ വന്നെനേം ,എനിക്ക് വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍
അവളുടെ മുന്‍പില്‍ വേഷ പ്രച്ചന്നന്‍ ആയി നടന്നെനേം
സ്വപ്നത്തില്‍, ഉറങ്ങുന്ന അവളെ ഞാന്‍ നോക്കി നിന്നെനേം
എനിക്ക് അതിനു കഴിഞ്ഞിരുന്നെങ്കില്‍
മുഖത്തെ പുഞ്ചിരി കൊണ്ട് ഞാന്‍ വിഭുഷിചേനേം
ഹൃദയത്തെ സന്തോഷം കൊണ്ട് നിറചേനേം
എനിക്ക് അതിനു കഴിഞ്ഞിരുന്നെങ്കില്‍ ....
ചന്ദ്രനെ അവളുടെ കൈ വെള്ളയില്‍ വെച്ച് കൊടുത്തെനേം
താരങ്ങളെ കൊണ്ട് അവളെ പൊതിഞ്ഞെനേം
എനിക്ക് അതിനു കഴിഞ്ഞിരുന്നെങ്കില്‍
എന്റെ പ്രണയം സഫലമായിരുന്നു എങ്കില്‍,
വിളിച്ചപ്പോള്‍ അവളെന്റെ കൂടെ വന്നിരുന്നു എങ്കില്‍,
എനിക്ക് ഹൃദയം പൊട്ടി കരയേണ്ടി വന്നില്ലായിരുന്നു എങ്കില്‍,
പാമരനെന്ന കാരണത്താല്‍ ഞാന്‍ ഒറ്റപെട്ടില്ലായിരുന്നു എങ്കില്‍,
നഷ്ട കണക്കിന്റെ പാണ്ടം ചുമകേണ്ടി വന്നില്ലായിരുന്നു എങ്കില്‍,
ദാരിദ്ര്യത്തിന്റെ കണ്ണീര്‍ എനിക്ക് കുടികേണ്ടി വന്നില്ലായിരുന്നു എങ്കില്‍,
എങ്കില്‍ എല്ലാം എനിക്ക് കഴിഞ്ഞെനേം ....
എനിക്ക് കഴിഞ്ഞേനേം സന്തോഷിക്കാന്‍
എനിക്ക് കഴിഞ്ഞേനേം അവളെ സ്വന്തമാകാന്‍
എനിക്ക് കഴിഞ്ഞേനേം എന്‍ ജീവിതം ജീവിക്കാന്‍
എനിക്ക് കഴിഞ്ഞേനേം അവളെ മാറോടു ചേര്‍ക്കാന്‍
എനിക്ക് കഴിഞ്ഞേനേം കുസൃതികള്‍ കാണിക്കാന്‍
എനിക്ക് കഴിഞ്ഞേനേം അവളെ ചുംബിച്ചു ഉണര്‍ത്താന്‍
എനിക്ക് കഴിഞ്ഞേനേം അവളോട് വഴക്ക് കൂടാന്‍
എനിക്ക് കഴിഞ്ഞേനേം......
ഈ വരികള്‍ ഇവിടെ എഴുതാതെ ഇരിക്കാന്‍
എനിക്ക് കഴിഞ്ഞെനേം .............
2 comments:
superb.....
Superb....
Post a Comment