Powered By Blogger

Wednesday, 9 March 2011

ഒരു വാലെന്‍ടൈന്‍റെ ഓര്‍മയ്ക്ക്


ഞാന്‍ ജീവിതത്തില്‍ ഒരാളെ മാത്രമേ സ്നേഹിചിടുള്    
അത് നീയാണ് ..ഇപ്പോള്‍ ഞാന്‍ സ്നേഹികുന്നതും നിന്നെ മാത്രം 
ഞാന്‍ എന്നും നിന്നെ സ്നേഹിചിട്ടെ ഉള്ളു,
വലിയ സന്തോഷങ്ങളും കൊച്ചു കൊച്ചു സൌന്ദര്യ പിണക്കങ്ങളും എല്ലാം ഞാന്‍ എന്നാ സാധാരണ മനുഷന്റെ സ്നേഹത്തില്‍ പോതിഞ്ഞതായിരുന്നു ...
പക്ഷെ കൊച്ചു കൊച്ചു പിണക്കങ്ങള്‍ നിന്‍റെ കണ്ണ് കെട്ടിയപ്പോള്‍ നിനക്ക് പിണക്കങ്ങളില്‍ എന്‍റെ സ്നേഹം കാണാന്‍ കഴിഞ്ഞില്ല 

ഇന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു ,ഭ്രാന്ധമായി... എനിക്ക് നിന്നെ മാത്രമേ സ്നേഹിക്കാന്‍ കഴിയു ..സ്നേഹിക്കാന്‍ അറിയൂ ..
ഞാന്‍ സ്നേഹത്തെ അറിഞ്ഞത് നിന്നിലൂടെയാണ്,ജീവിതം മോഹിച്ചത് നിന്‍റെ കൂടെയാണ് 
ഞാന്‍ എന്നെ അറിയും മുന്‍പേ എനിക്ക് നിന്നെ അറിയാം ,നിന്‍റെ ഇഷ്ടാനിഷ്ടങ്ങളെ അറിയാം , നിന്നെ സന്തോഷിപ്പിക്കാന്‍ അറിയാം...
നിന്‍റെ ചുവന്ന ചുണ്ടില്‍ പുഞ്ചിരി വാടാതെ സൂക്ഷിക്കാന്‍ എനിക്കറിയാം ...
എല്ലാം ഞാന്‍ പഠിച്ചത് നിന്നില്‍ നിന്നായിരുന്നു ..നിന്നിലൂടെ ആയിരുന്നു സത്യം പറഞ്ഞാല്‍ ഞാന്‍ എന്നെ അറിഞ്ഞത് പോലും  നിന്നിലൂടെ ആയിരുന്നു ...

ഇന്നും ഓര്‍കുന്നു ഞാന്‍ ,നമ്മള്‍ പങ്കു വെച്ച ആ ആദ്യ ചുംബനം ..പൌര്‍ണമി രാവില്‍  ഓടിയെത്തുന്ന തിരമാലകളുടെ മന്ദ സംഗീതത്തില്‍ ലയിച്ചു കടല്‍ മണലില്‍ കെട്ടി പുണര്‍ന്നു  കിടന്നപ്പോള്‍ കുസ്രിതിയില്‍ ഞാന്‍ സമ്മാനിച്ച ആദ്യ ചുംബനത്തില്‍ നിന്‍റെ കവിള്‍ തടങ്ങള്‍ നാണത്താല്‍ ചുവന്നതും ,നിന്‍റെ നീല മിഴികളില്‍ പ്രണയം തിര തല്ലിയതും എല്ലാം ഇന്നലെ പോലെ ഞാന്‍ ഓര്‍കുന്നു ..ആ ഓര്‍മ്മകള്‍ ആണ് ഇന്നു എനിക്ക് സ്വന്തം ..
നീ കൂടെയില്ലല്ലോ എന്നോര്‍കുമ്പോള്‍ എന്‍റെ കണ്ണുകള്‍ ഞാന്‍ അറിയാതെ നനയും...ഈ ലോകത്ത് എവിടെയോ ഉണ്ട് നീ എന്നോര്‍കുമ്പോള്‍ ആ ആശ്വാസത്തില്‍ ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കും .. .

ഒരിക്കല്‍ നീ ഒന്നും പറയാതെ പോയി ..അന്ന് ഞാന്‍ നിന്നെ തടയാന്‍ ശ്രമിചിരുനെങ്ങില്‍ ......പക്ഷെ കഴിഞ്ഞില്ല ..
നടന്നകലുമ്പോള്‍ ഒരു വട്ടം നീ തിരിഞ്ഞു നോക്കിയിരുനെങ്ങില്‍ പോകരുതേ എന്നാ എന്‍റെ അപേക്ഷ നിനക്ക് എന്‍റെ മുഖത്ത് കാണാന്‍ കഴിയുമായിരുന്നു ...
എനിക്ക് നിന്നെ തടയാനും കഴിഞ്ഞില്ല  ..നീ ഒന്ന് തിരിഞ്ഞു നോക്കിയുമില്ല ....ആ നിമിഷത്തെ ശപിക്കാന്‍ മാത്രമേ എനിക്ക് ഇന്നു കഴിയുനുള്ള്

സമയ ചക്രം തിരിഞ്ഞപ്പോള്‍ നീ പോയിട്ട്  വര്‍ഷങ്ങള്‍ പലതു കൊഴിഞ്ഞു ..പക്ഷെ എന്‍റെ ജീവിതം ഇപ്പോഴും അവിടെയാണ് ..നീ വിട്ടിട്ടു പോയിടത് ..
ഇന്നു നമ്മള്‍ രണ്ടു പേരും രണ്ടു സ്ഥലങ്ങളില്‍  ആണ്, നീ ഞാനില്ലാതെ നിന്‍റെ ലോകത്ത് സന്തോഷവതിയാവാം ...പക്ഷെ നീയില്ലാതെ എനികെന്തു ലോകം ...കാരണം ഞാന്‍ ജീവിച്ചതും ജീവിതം പഠിച്ചതും നിന്നിലൂടെ ആയിരുന്നു ..ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നു  ,ഇന്നും നിന്നെ സ്വപ്നം കാണുന്നു.... 
 പണ്ട് നീ  അയച്ച  എസ്എം എസ് ഇന്നും ഞാന്‍ സൂക്ഷിച്ചു വെച്ചിടുണ്ട്..പ്രണയം തുടിക്കുന്ന വരികള്‍ ..അത് വായികുമ്പോള്‍ എല്ലായിപ്പോഴും  എന്‍റെ കണ്ണ് നിറയും ...

എവിടെയായിരുന്നു നമ്മള്‍ക്ക് തെറ്റ്  പറ്റിയത്..എത്ര സുന്ദരമായ പരിശുദ്ധമായ പ്രണയം ആയിരുന്നു നമ്മളുടെത് ...
സത്യം   പറഞ്ഞാല്‍ പരസ്പരം കൂടുതല്‍ അടുത്തിട്ടും നമ്മള്‍ക്ക് പരസ്പരം നല്‍കാന്‍ സമയം ഇല്ലായിരുന്നു ....
ഒരു പക്ഷെ നമ്മളുടെ മനസ് ആഗ്രഹിക്കുന്ന അത്രയും സമയം നല്‍കാന്‍ നമ്മള്‍ക്ക് കഴിഞ്ഞില്ല ..
സ്നേഹ കൂടുതല്‍ കൊണ്ട് ഞാന്‍ നിന്‍റെ മുന്‍പില്‍ അല്പം സ്ട്രിക്റ്റ്   ആവാന്‍ ശ്രമിച്ചു,എന്‍റെ ഫോണ്‍ കോള്സോ മേസജോ ലഭിക്കാന്‍ താമസിക്കുമ്പോള്‍ ഞാന്‍ വേറെ ഏതോ പെണ്‍കുട്ടിയുടെ കൂടെ ആണ് ഇന്നു  നീ എന്നെ തെറ്റ് ധരിച്ചു ...അങ്ങനെ പല പല കാരണമില്ല കാരണങ്ങള്‍ മൂലം നമ്മള്‍ കുറെ വഴകിട്ടു ..
പ്രണയത്തിനും അപ്പുറം ഒരു തരാം പോസ്സെസിവേന്സ്സ് ആയിരുന്നു നമ്മള്‍ക്ക് ...നഷ്ടപെടുമോ എന്നാ പേടി ,....സ്നേഹം കൂടി കൂടി അത് വഴക്കായി ...സഹിക്കാവുന്നതിനും അപ്പുറമായി.....ഈ വഴകിനിടിയില്‍ എല്ലാത്തിനും കാരണമായ സ്നേഹം മാത്രം നമ്മള്‍ കണ്ടില്ല 
ഒടുവില്‍ എന്ത് നേടി ....????? എല്ലാം നഷ്ടപെട്ടു....
ഇനിയും ഒരു അവസരം കിട്ടിയാല്‍ ഞാന്‍ ഈ തെറ്റുകള്‍ ആവര്‍തികില്ല...നീ എനിക്കൊരു അവസരം കൂടി തരുമോ ????????

No comments: