Powered By Blogger

Wednesday, 9 March 2011

പാകരന്റെ ദാമ്പത്യം....







പാകരന്റെ ദാമ്പത്യം...


പറമ്പ് നിറയെ കായ്ച്ചു നില്‍കുന്ന തെങ്ങുകള്‍ ഉണ്ടെങ്ങിലും തേങ്ങ ഇടാന്‍ ആളെ കിട്ടാതെ വിഷമിച്ചു നിന്ന നാട്ടിന്‍പുറത്തെ കര്‍ഷകരുടെ ഇടയിലേക്ക് ആലുവകാരന്‍ ഭാസ്കരന്‍  എന്നാ തെങ്ങ് കയറ്റകാരന്‍ ഒരു ദൈവ ദൂതനെ പോലെയാണ് വന്നത് ...

നാട്ടിന്‍പുറത്ത് മറ്റു തെങ്ങ് കയറ്റകാര്‍ ഇല്ലാത്തതിനാല്‍ ഭയങ്കര  ഡിമാന്റ്  ആയിരുന്നു അയാള്‍ക്. കര്‍ഷകര്‍ അയാളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുത്തു . അയാള്കും സുന്ദരിയായ ഭാര്യയ്ക്കും ആറു വയസുകാരി മകള്കും താമസിക്കാന്‍ ഫ്രീആയി വീട് ,മകളുടെ പഠനത്തിനുള്ള സൌകര്യങ്ങള്‍ അങ്ങനെ നീളുന്നു  നാട്ടുകാരുടെ സേവനങ്ങള്‍.
നാട്ടുകാര്‍ സ്നേഹത്തോടെ "പകരേട്ടന്‍"   എന്ന് വിളിച്ചിരുന്ന അയാള്‍ക് എന്തോ എന്നെ കാണുമ്പോള്‍ ഒരു "ചൊറിച്ചില്‍" ഉള്ളതായി എനിക്ക് പലപ്പോഴും തോന്നി ഒരു പക്ഷെ എന്റെ വീട്ടില്‍ തെങ്ങില്ലാത്തത് കൊണ്ട് ഇവനെ രണ്ടു പറഞ്ഞാലും നഷ്ടമൊന്നും ഇല്ല  എന്ന് അയ്യാള്‍ക് തോന്നിയത്  കൊണ്ടാവും  കാണുമ്പോള്‍ ഒക്കെ എന്നെ ആകി കൊണ്ട് ഇലയ്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ അയ്യാള്‍ പലതും പറഞ്ഞു ചിരിച്ചു,പ്രത്യേകിച്ച് കല്യാണപ്രായം എത്തിയിട്ടും ഞാന്‍ കല്യാണം കഴികുന്നില്ല  എന്ന് പറഞ്ഞു അയാള്‍ പല സ്ഥലങ്ങളിലും വെച്ച്   പലരുടെയും  മുന്‍പില്‍ വെച്ച് എന്നെ ആകി സംസാരിച്ചു....അയാള്‍ക് അങ്ങനെ പറയുന്നത് കൊണ്ട്  എന്തെങ്ങിലും ആത്മ സംതൃപ്തി കിട്ടുനെങ്ങില്‍ കിട്ടട്ടെ എന്ന് കരുതി ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലായിരുന്നു...അത് മുതലെടുത്ത്‌ , കാണുമ്പോള്‍  ഒക്കെ അയാള്‍ എന്നെ കളിയാകുന്നത് തുടര്‍ന്ന് കൊണ്ടുരുന്നു. ഞാന്‍ അവിവാഹിതനായി തുടരുന്നതില്‍ അയാള്‍ക് എന്ത് ബുദ്ധിമുട്ടെന്ന് എനിക്ക് മനസിലായില്ല....

എന്നാല്‍ എന്റെ സുഹൃത്തുക്കളായ ചില പെണ്ണ് കുട്ടികളോട്   എന്റെ പേര് ചേര്‍ക്കാന്‍ അയാള്‍ ശ്രമിച്ചതോടെ കളി കാര്യമായി..
ഒരികല്‍ തരത്തിന് കിട്ടിയപോള്‍ വലിയ ഒരു കല്ലുമായി ഞാന്‍ അയാളുടെ അടുത്തേക്ക് പാഞ്ഞു ,അപ്രാവശ്യം രക്ഷയില്ല എന്ന് മനസിലാകിയ അയാള്‍ ജീവന്‍ രക്ഷാര്‍ത്ഥം അടുത്തുള്ള  തെങ്ങില്‍  വലിഞ്ഞു  കയറി.എങ്കിലും ഞാന്‍ അവസരം കളയാന്‍ തയ്യാറായിരുന്നില്ല  കയിലിരുന്ന ഉരുളന്‍ കല്ല്‌ ഞാന്‍ അയാള്‍ക് നേരെ എറിഞ്ഞു ,അതു അയാളുടെ തുടയില്‍ കൊണ്ടപ്പോള്‍ അയ്യോ എന്ന് അലച്ചു കൊണ്ട് അയാള്‍ പറഞ്ഞു മോനെ ഞാന്‍ വെറുതെ തമാശയ്ക് പറയുന്നതല്ലേ ..ഇനിയും കല്ലെരിയരുതെടാ നീ ഇപ്പോള്‍ എറിഞ്ഞ കല്ല്‌ ഒരു അര അടി മുകളില്‍  കൊണ്ടിരുനെങ്ങില്‍ എന്റെ സുനാപ്പി .......

അയാള്‍ അത് പറയുമ്പോള്‍ ഞാന്‍ എറിയാനായി അടുത്ത കല്ലെടുതിരുന്നു, അത്രയ്കായിരുന്നു  എനിക്ക് ദേഷ്യം അപ്പോഴേക്കും ഓടി  വന്ന എന്റെ കൂടുകാര്‍ എന്നെ തടഞ്ഞു ..അവര്‍ ബലമായി  എന്നെ പിന്തിരിപികാന്‍ ശ്രമികുമ്പോഴും ഞാന്‍  അയാള്‍ക് നേരെ എന്തൊകെയോ പുലമ്പുന്നുണ്ടായിരുന്നു   

അതോടു കൂടി അയാളുടെ സ്വഭാവം നേരെ ആയി എന്ന് കരുതിയവര്‍കു തെറ്റി... ഒരികല്‍ ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കാത്തു നിന്ന എന്റെ അരികിലേക്ക് പാകരന്‍ ഒന്ന് രണ്ടു ശിങ്ങിടിമാരുമായി വന്നു,അയാളുടെ അസുഖം  വീണ്ടും തല പൊക്കി. കൂടെയുള്ള ഒരു വായ്നോക്കിയോടായി അയാള്‍ പറഞ്ഞു.. ജോസേ നീ അറിഞ്ഞോ ഈ നാട്ടിന്‍പുറത്തെ  ഒരു അവിവാഹിതന്‍ വിവാഹം കഴികതിരികുന്നത് വിവാഹം കഴിഞ്ഞാല്‍ പല സ്ത്രീ ഹൃദയങ്ങളെയും തകര്‍കേണ്ടി വരും അത് കൊണ്ടാടാ..... 

അതെയോ പാകരെട്ട അതെന്താ അങ്ങനെ ....

പുള്ളികാരന്‍ ഒരു കലാകാരന്‍ ആണേ നിനകറിയോ  അല്പം എഴുതാനും വര്യ്കാനും പാടനുമൊക്കെ അറിയുന്നവരെ പെണ്‍പിള്ളേര്‍ക്   പെരുതിഷ്ടമ....

ആരാണ്  ചേട്ടാ ആ ഭാഗ്യവാനായ കലാകാരന്‍  ....

 ആള് ആരാന്നു  പറയുന്നില്ല   വേണമെങ്ങില്‍ ക്ലൂ തരാം ...ഈ നാട്ടിന്‍പുറത്ത് കാരന്‍  25 നും, 35 നും ഇടയില്‍ പ്രായം / സാഹിത്യം / ചിത്ര രചന,നാടകം, പാട്ട് എന്നിവയില്‍ വലിയ തരകേടില്ല ,ദേഷ്യം വന്നാല്‍ ആളുകളെ ഓടിച്ചു തെങ്ങില്‍ കയറ്റും,ദുശീലം ഒന്നും ഇല്ല ,പെണ്‍കുട്ടികളുടെ ആരധനപാത്രം   എന്നാല്‍ പെണ്‍കുട്ടികളെ ഇയാള്‍ അങ്ങനെ മൈന്‍ഡ് ചെയ്തു കണ്ടിട്ടും ഇല്ല...
അതെയോ പാകരെട്ട ...ഏതായാലും പെണ്‍കുട്ടികള്‍ ആവശ്യത്തിനു കൂടെയുണ്ടല്ലോ അല്ലയിരുനെങ്ങില്‍  എന്റെ ഒരു പഴയ കാമുകി ഉണ്ട് അവളുടെ നമ്പര്‍ ഇവന് കൊടുകാംയിരുന്നു ( സമാധാനം സ്വന്ധം പെങ്ങളെ തരുന്ന കാര്യം ആ വിവര ദോഷി പറഞ്ഞില്ലല്ലോ )..അവരുടെ നര്‍മ സംഭാഷണം കൂടി വന്നപ്പോള്‍ നിയന്ത്രണം നഷ്ടപെട്ട ഞാന്‍ പാക്കരന്റെ തൊണ്ടയില്‍ കുത്തി പിടിച്ചു.പുറത്തേക് തെള്ളിയ അയാളുടെ കണ്ണുകളില്‍ മരണ ഭീതി എനിക്ക് കാണാന്‍ കഴിയുമായിരുന്നു ..ശിങ്കിടികളും പേടിചോടിയതോടെ അവിടെ ഓടികൂടിയ നാട്ടുകാര് കാരണം ആണ് ഞാന്‍ ജയിലില്‍ പോകാതെ കഴിഞ്ഞത്...    

എന്നാല്‍ മദ്യപാനിയായ പാകരന്‍ എന്റെ അയല്‍വക്കത്തെ വീടിലേക് താമസം മാറ്റിയതോടെ അവിവാഹിതരെ കളിയാകി സന്തോഷിക്കുന്ന അയാളുടെ വിവാഹ ജീവിതം  എനിക്ക് അടുത്തറിയാന്‍ കഴിഞ്ഞു മദ്യപാനിയായ പാക്കരനും  വഴകിന്റെ ആഗോള ഉറവിടമായ ഭാര്യ കാര്‍തുവും  ......
ഭാര്യ വഴകിടുന്നത് കൊണ്ടാണ് താന്‍ കുടികുന്നതെന്നും പാകാരനും പാകരന്‍ കുടികുന്നതോ കൊണ്ടാണ് താന്‍ വഴകുണ്ടാകുന്നതെന്ന് ഭാര്യയും അവകാശപെട്ടു. മനസമാധാനം ഇല്ലാത്ത അയാളുടെ വിവാഹജീവിതം കൊണ്ട് അയല്കാര്‍ പോലും പൊരുതി മുട്ടി എല്ലാവിധ ഭീകര സൌന്ദര്യ പ്രശ്നങ്ങളും ഉള്ള, തെറി അഭിഷേകതാല്‍ സമ്രിദ്ധമായ അടിക്കും ഇടികും യാതൊരു കുറവുമില്ലാത്ത ദാമ്പത്യം ..ഇത്രയും   അനുഭവിച്ച മനുഷന്‍ വിവാഹം കഴികതവരെ കളിയാകി എന്ത് സംതൃപ്തിയാണ് നേടിയതെന്ന് എനിക്ക് മനസിലായില്ല

കാലം കടന്നു പോയി കാലവര്‍ഷം വന്നു ..കനത്ത മഴ പെയുന്ന ഒരു രാത്രിയില്‍ ആരോ കതകിനു മുട്ടുന്ന ശബ്ദം കേട്ട് ഞാന്‍ കതകു തുറകുമ്പോള്‍ മിന്നലിന്റെ  വെളിച്ചത്തില്‍  തലയില്‍ വലിയൊരു മുറിവുമായി ചോരയില്‍ കുളിച്ചു നില്‍കുന്ന പാകാരനെ ആണ് കണ്ടത് ...താഴെ വിഴാന്‍  പോയ അയാളെ താങ്ങി പിടിച്ചു കൊണ്ട് ഞാന്‍ താഴെ ഇരുന്നു.എന്റെ മടിയില്‍ നിന്നും താഴേക് ഉര്‍ന്നു  പോയ അയാളുടെ തല നേരെ വെയ്കാനുള്ള ശ്രമത്തിനിടയില്‍ തലയോട്ടി പോട്ടിയിരികുന്നത് എന്റെ വിരലുകള്‍ മനസിലാകി ..എന്താ എന്താ പറ്റിയെ ആരാ  ചെയ്തെ..... ഞാന്‍ ഭീതിയോടെ ചോദിച്ചു.....

.......അവളാ  കാര്‍ത്തു  ...ഉലക കൊണ്ട്  തലയ്ക് ....സാരി വാങ്ങാന്‍ വെച്ചിരുന്ന പണം കൊണ്ട് ഞാന്‍ കുടിച്ചു അത്രെ ..അവളെ..... പോലീസില്‍ .......വെക്തമല്ലാത്ത ശബ്ധത്തില്‍ അയാള്‍ പറഞ്ഞു കൊണ്ടിരുന്നത് പെട്ടന്ന് നിലച്ചു .......

.പാകരെട്ട ..പാകരെട്ട .....ഞാന്‍ അയാളുടെ മുഖത്ത് തട്ടി കൊണ്ട് വിളിച്ചു ...പക്ഷെ ഞാന്‍ ആദ്യമായി പാകരെട്ട എന്ന് വിളിച്ചത് കേള്‍കാന്‍ അയാള്‍ ഈ ലോകതുണ്ടായിരുനില്ല ...അവിവാഹിതരെ കളിയാകി നടന്ന ഒരു മനുഷന്റെ ദാമ്പത്യത്തിനും ജീവിതത്തിനും അങ്ങനെ ദാരുണമായ ഒരു അന്ത്യം സംഭവിച്ചു ..

തുറന്നു നിശ്ചലമായ കണ്ണുകള്‍ തിരുമി അടയ്കുമ്പോള്‍ മനസ്സില്‍ ഒരുപാടു ചോദ്യങ്ങള്‍ ഉണ്ടായിരുന്നു ..സ്വന്ധം ദാമ്പത്യം ഇത്രയും  മോശമായിരുനെങ്ങില്‍ പിന്നെ എന്തിനാണ് അയാള്‍ എന്നെ കളിയാകി എന്റെ പിന്നാലെ കൂടിയത് ,സുന്ദരിയായ ഒരു ഭാര്യയും മകളും ഉള്ള മനുഷന്‍ എന്ത് കൊണ്ട് സ്വന്ധം കുടുംബ ജീവിതം സന്തോഷമാകാന്‍ ശ്രമിച്ചില്ല .....അങ്ങനെ കുറെ ചോദ്യങ്ങള്‍. എന്നാല്‍ എന്റെ എല്ലാ ചോദ്യത്തിനും ഉത്തരം   നല്‍കേണ്ട ആള്‍ എന്റെ മടിയില്‍ നിശ്ചലനായി കിടകുകയായിരുന്നു...ദാമ്പത്യത്തിന്റെ രക്ത സാക്ഷിയായി .... 
.

നീ ഉണ്ടായിരുനെങ്ങില്‍....


എന്‍ മിഴിതന്‍ തിളകം നിന്നെ ഞാന്‍ കണികാം
കണ്ണിരിന്‍ നിഴല്പാട് കഴിയില്ല കാണിക്കാന്‍ 
നീ തന്ന  നഖക്ഷതങ്ങള്‍  പാടുകള്‍ കാണികാം
എന്നിലെ വേദന കഴിയില്ല കാണിക്കാന്‍ 

അപൂര്‍ണ ചിന്തതന്‍ ചിത്രമാണിന്നു ഞാന്‍ 
പൂര്‍ണതെയെതിയ ചിന്ത നീമാത്രം സഖി 
മഷിതെടി  അലയുമൊരു കവിതയാണിന്നു ഞാന്‍
 ഈ കവിതതന്‍  ജീവനോ നീ സഖി  

രാവുകള്‍ എരിയുന്നു നിന്‍ ഓരമകളില്‍  ഇന്നും
പകലന്തി നല്‍കുന്നു പുതു വൃണം ക്രുരമായ്      
ചിത്തരാഗത്തിന്‍  പൊരിവെയിലില്‍ എരിയവേ    
സ്വീകരിച്ചു നിന്‍ വേര്‍പാടിനെ മൌനം ഞാന്‍

സമയത്തിന്‍ മഴിതണ്ടില്‍ വിധി ന്യായം എത്താറായി
ഓര്‍മയില്‍ എന്നിട്ടും നില്കുന്നു  നീ  സുസ്മിതം
 അറിയാതെ മോഹിച്ചു പോവുന്നു ഞാന്‍ ഇന്നും 
ഒരുമാത്ര ചാരെ നീ ഉണ്ടായിരുനെങ്ങില്‍ 

പ്രണയ സങ്കീര്‍ത്തനം


മലര്‍ മഴയില്‍ പെയ്തിറങ്ങിയ ഹിമ ബിന്ദു നീ
ഈ പുഴയില്‍ മിന്നി മറയും തേന്‍ തുള്ളി നീ 
കരളേ കരളില്‍ കുളിരുനര്‍ത്തും
പ്രണയ വാഹിനിയാണ് നീ 

കുങ്കുമപൂ വിതറി സൂര്യന്‍ യാത്രയാവുമ്പോള്‍-
നിന്റെ മടിയില്‍  ചേര്‍ന്നുരങ്ങാന്‍ എന്ത് സുഖമെന്നോ. 
നിന്‍ മിഴിതന്‍  കോണുകളില്‍ നാണം അണിയുമ്പോള്‍-  
നിന്റെ കാതില്‍ കവിത മൂളാന്‍ എന്ത് രസമെന്നോ.  
പെണ്ണെ നീ  തേന്‍കുയിലായ്‌  പാട്ട് പാടുമ്പോള്‍- 
ആ ശ്രുതിയില്‍  ചെര്‍ന്നലിയാന്‍ എന്ത് സുഖമെന്നോ.

ചോലയരികില്‍ കാട്ടു തെച്ചി പൂ പോഴികുമ്പോള്‍-
നിന്റെ നഖക്ഷത വേദനയില്‍ എന്ത് കുളിരെന്നോ.
മേഘനടയില്‍ മയിലായ് നീ നൃത്തം ആടുമ്പോള്‍- 
അന്നനട ചുവടു കാണാന്‍ എന്ത് രസമെന്നോ.
പെണ്കുയിലെ നിന്റെ പാട്ടികാറ്റില്‍അലിയുമ്പോള്‍-  
ആ ശ്രുതിയില്‍ ന്തൃത്തമാടന്‍ എന്ത് കൊതിയെന്നോ.   

എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍...


അവളെ സ്വന്തമാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍  .... 
തിരികെ വന്നെനേം ,എനിക്ക് വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍   
അവളുടെ മുന്‍പില്‍ വേഷ പ്രച്ചന്നന്‍  ആയി നടന്നെനേം
സ്വപ്നത്തില്‍, ഉറങ്ങുന്ന അവളെ ഞാന്‍ നോക്കി നിന്നെനേം
എനിക്ക് അതിനു കഴിഞ്ഞിരുന്നെങ്കില്‍  

മുഖത്തെ പുഞ്ചിരി കൊണ്ട് ഞാന്‍  വിഭുഷിചേനേം  
ഹൃദയത്തെ സന്തോഷം കൊണ്ട് നിറചേനേം 
എനിക്ക് അതിനു കഴിഞ്ഞിരുന്നെങ്കില്‍ ....

ചന്ദ്രനെ അവളുടെ കൈ വെള്ളയില്‍ വെച്ച് കൊടുത്തെനേം
താരങ്ങളെ കൊണ്ട് അവളെ പൊതിഞ്ഞെനേം
എനിക്ക് അതിനു കഴിഞ്ഞിരുന്നെങ്കില്‍  

എന്റെ പ്രണയം സഫലമായിരുന്നു എങ്കില്‍, 
വിളിച്ചപ്പോള്‍ അവളെന്റെ കൂടെ വന്നിരുന്നു എങ്കില്‍,   
എനിക്ക് ഹൃദയം പൊട്ടി കരയേണ്ടി വന്നില്ലായിരുന്നു എങ്കില്‍,
പാമരനെന്ന കാരണത്താല്‍ ഞാന്‍ ഒറ്റപെട്ടില്ലായിരുന്നു എങ്കില്‍,  
നഷ്ട കണക്കിന്റെ പാണ്ടം ചുമകേണ്ടി വന്നില്ലായിരുന്നു എങ്കില്‍,
ദാരിദ്ര്യത്തിന്റെ കണ്ണീര്‍  എനിക്ക് കുടികേണ്ടി വന്നില്ലായിരുന്നു എങ്കില്‍, 
എങ്കില്‍ എല്ലാം എനിക്ക് കഴിഞ്ഞെനേം ....

എനിക്ക് കഴിഞ്ഞേനേം സന്തോഷിക്കാന്‍
എനിക്ക് കഴിഞ്ഞേനേം അവളെ സ്വന്തമാകാന്‍ 
എനിക്ക് കഴിഞ്ഞേനേം എന്‍  ജീവിതം ജീവിക്കാന്‍
എനിക്ക് കഴിഞ്ഞേനേം അവളെ മാറോടു ചേര്‍ക്കാന്‍
എനിക്ക് കഴിഞ്ഞേനേം കുസൃതികള്‍ കാണിക്കാന്‍ 
എനിക്ക് കഴിഞ്ഞേനേം അവളെ ചുംബിച്ചു ഉണര്‍ത്താന്‍  
എനിക്ക് കഴിഞ്ഞേനേം അവളോട്‌ വഴക്ക് കൂടാന്‍ 
എനിക്ക് കഴിഞ്ഞേനേം......
ഈ വരികള്‍ ഇവിടെ എഴുതാതെ ഇരിക്കാന്‍ 


എനിക്ക് കഴിഞ്ഞെനേം .............

ഓര്‍മയിലെ ആ മഞ്ഞു കാലം.......


ഓര്‍മയിലെ ആ മഞ്ഞുകാലം
സ്വപ്‌നങ്ങള്‍ നിറമണിഞ്ഞ പ്രണയ കാലം
ഇലകൊഴിയും നേരത്തെ അനുരാഗകാലം
പുളകങ്ങള്‍ പുല്‍കിയ തേന്‍ മഞ്ഞുകാലം 

ഹിമകണം പൊഴിയുന്ന രാവിന്റെ നിറമാറില്‍
അഗ്നി വെളിച്ചത്തില്‍ നാം കണ്ടുമുട്ടി
ഹൃദയത്തില്‍ മുളവെച്ച പ്രണയമാം നോവിനെ
നയനതിലൊളിച്ചു നാം പുഞ്ചിരിച്ചു
വാക്കുകള്‍ കിട്ടാതെ അധരം വലഞ്ഞപ്പോള്‍
മിഴിയിണയാല്‍ ഹൃദയം കൈമാറി നമ്മള്‍
അത് കണ്ടു നാണത്താല്‍ മിഴി മെല്ലെ താഴ്ത്തി
മണ്ണില്‍ നഖ ചിത്രം നീ എഴുതി നിന്നു
നാണം തുളുമ്പിയ ആ ധന്യ നിമിഷം
ഓര്‍കുമ്പോള്‍ വിടരുന്നു പ്രണയം ഇന്നും

ആദ്യ കാഴ്ച തന്‍ സുഖമുള്ള നോവേകി
പാവം ക്രൂരയായ് നീ പോകവേ
അകലുന്ന കൊലുസിന്റെ മണി നാദം കേട്ട് ഞാന്‍
ആ നേരം നിന്‍ പാത നോക്കി നിന്നു.

ശൈത്യത്തിന്‍ കാഠിന്യം ഏറുമാ രാത്രിയില്‍
നിദ്ര വിഹീനനായ് ഞാന്‍ കിടന്നു
ചാരുകസേരയില്‍ ചാഞ്ഞു കിടന്ന എന്‍ 
ഓര്‍മയില്‍ എത്തി നിന്‍ നാണം സഖി
ഏതോ കരസ്പര്‍ശം എന്‍ മിഴി തുറന്നപ്പോള്‍
കണ്ടു ഞാന്‍ നിന്നെ മന്ദസ്മിതയായ്
അന്ന് നീ തന്ന ചായ തന്‍ ചൂടില്‍
എന്റെ കുസ്രിതികള്‍ മൊട്ടിട്ടപ്പോള്‍
പ്രേയസി മഞ്ഞു പെയ്യും ആ രാത്രിയില്‍,
നിന്നുള്ളില്‍ ധാരയായ് ഞാനിറങ്ങി
ആലിംഗന ചൂടില്‍ അലിഞ്ഞിറങ്ങി

ഓര്‍മയിലെ ആ മഞ്ഞു കാലം
അനുരാഗം തൂവിയ പ്രണയ കാലം
ഓര്‍കുന്നുവോ സഖി വല്ലപ്പോഴും ...

സ്വസ്ഥത തേടി ...


ഞാന്‍ പോവുകയാണ്  
നഗരത്തിന്റെ തിരക്കില്‍ നിന്നും  
മഹാ സാഗരത്തിന്റെ മാറിലേക്ക്‌ 

ഈ തിരകള്‍ എന്‍ കാതില്‍ എന്തോ മന്ത്രികുന്നു, 
ഇതു അലയുടെ വിളിയാണ്  
ദൂരെ നിന്നും അവളെന്നെ വിളികുകയാണ് 
ജീവിതം ഓടി തളര്‍ന്ന എനിക്ക് 
ഈ വിളി ഒരു ആശ്വാസമാവുമോ   

മടുത്തു എനിക്ക് .. 
ഈ തിരയുടെ രുദ്രഭാവങ്ങല്ക് നടുവില്‍  
ഒരുമാത്ര എല്ലാം മറക്കാന്‍ കഴിഞ്ഞെങ്ങില്‍


അരുണന്‍ പോയി മറഞ്ഞു 
മാനത്ത് നേര്‍ത്ത സിന്ധൂര രേഖ മാത്രം ബാകി
കാറ്റിന്റെ ഓളത്തില്‍ പാറി ഉലയുമെന്‍ കേശം ഒതുക്കി
അവളുടെ വിളിയെ പിന്തുടരുന്നു ഞാന്‍
ഈ യാത്ര ഇനിയും എത്ര നേരം ...അറിയില്ല ...
ഞാന്‍ യാത്ര തുടരുകയാണ്

എപ്പോഴോ എത്തിയ  മഴയുടെ കുഞ്ഞുതുള്ളികള്‍
വേദനിപികാതെ എന്നില്‍ തട്ടി തെറിക്കുന്നു ,അതോ-
മനസിന്റെ വേദനയില്‍  ഞാന്‍ അത് അറിയാതെ പോവുന്നതോ
നനഞു മുഷിഞ്ഞ ഉടുപിനുള്ളില്‍
കാറ്റെന്ന താന്തോന്നി വിറയല്‍ ഏകുന്നു

കാറ്റിനും മാരിക്കും ശക്തിയേറി    
മാനത്തെ സിന്തൂരവും  പോയ്‌ മറഞ്ഞു
എത്താന്‍ വൈകിയ എന്നെ നോക്കി 
 തരന്തം കലി തുള്ളുനിപ്പോള്‍ 
ദേഷ്യത്തില്‍ എത്തുന്ന തിരകള്‍ ഓരോന്നും 
എന്‍ കാല്പാടിനെ മായിച്ചു മടങ്ങുന്നു   
പേടി തോനുന്നു എനിക്ക് ,എങ്കിലും
പോവുകയാണ് ഞാന്‍ മുന്നോട്ടു
ജീവന്റെ അവസാന ബിന്ദുവിലെങ്ങിലും
ഒരുമാത്ര ജീവിക്കാന്‍ എനിക്ക് കഴിഞ്ഞെങ്ങില്‍

പാദത്തെ  ചുംബിച്ച അലമാലകള്‍ ഓരോന്നും 
രുദ്രമായി എന്നെ പിടിച്ചു വലിക്കുന്നു
 ജീവന്റെ അവസാന നിമിഷമാം ഇപ്പോള്‍
ശ്വാസത്തിനായി കേഴുകയാണ് ഞാന്‍
മരണം എന്ന സത്യത്തെ അറിയുന്നു ഞാനിപ്പോള്‍
ഈ മരണത്തിന്‍ മടിതട്ടിലെങ്ങിലും
ഒരുമാത്ര സ്വസ്ഥമായ് മയങ്ങാന്‍ കഴിഞ്ഞെങ്ങില്‍     

വേശ്യ


ആരാണ് ഞാന്‍..??????
വിശപ്പില്‍ നിന്നും ഓടി ഒളിക്കാന്‍ 
ഉടുതുണി  ഉരിയും  ഹതഭാഗ്യ ഞാന്‍
പണത്തിനു പകരം ശരീരം നല്‍കുന്ന
ശാപംകെട്ട സ്ത്രീജന്മം  ഞാന്‍
സദചാര സമൂഹത്തില്‍ ഭാഷയില്‍
കാമം വില്കുന്ന വേശ്യ ആണ് ഞാന്‍

നീ എറിയുന്ന പണകിഴികായ് നിന്‍ മുന്‍പില്‍
മുലകച്ച അഴിക്കാന്‍ നിര്‍ബന്ധയാണ് ഞാന്‍
നീ എന്നില്‍ ആഴത്തില്‍ ഇറങ്ങുന്ന നിമിഷത്തില്‍
കാമത്തിന്‍ പരിഭാഷ തേടുകയല്ല ഞാന്‍
ചീത്ത സ്ത്രീ അല്ല ഞാന്‍
സാഹചര്യങ്ങളാല്‍ വില്കപെടുന്ന
കാമാമില്ലതൊരു  സ്ത്രീ ജന്മം ആണ് ഞാന്‍

എന്റെ അവസ്ഥ എന്നെ  നഗ്ന്നയാകുന്നു
എനിക്ക് വെറുപ്പാണ് എന്നോട് തന്നെ,എങ്കിലും-  
എന്റെ പിഞ്ചോമനകള്‍ തന്‍ വിശപ്പ്‌ മാറ്റുവാന്‍
നാണയതുണ്ടിനായ്  പായ വിരിയ്കുന്നു എന്നും ഞാന്‍

നിന്റെ കര വലയത്തില്‍ ഞെരിഞ്ഞമരുമ്പോള്‍   
നിന്റെ വികൃതിയാല്‍ മാംസം പിടയുമ്പോള്‍  
കഴിയില്ല എനിക്ക് ഓടി ഒളികുവാന്‍  
ബാധ്യതകള്‍ എന്‍  പാദം തളകുന്നു
വിശകുന്ന വയറിന്റെ നിലവിളി തീര്‍കുവാന്‍
നിലവിളികാതെ  കിടക്കുന്നു നിന്‍ മുന്‍പില്‍  ഞാന്‍
നാണയതുണ്ടില്‍  ആഹാരം തേടി
വില്കുകയാണ് ഞാന്‍ എന്നെ തന്നെ  

വഴിയമ്പലത്തില്‍ ഇരുളിന്റെ മറവില്‍
എന്നെ തേടിയെത്തുന്ന മാന്യന്മാര്‍  
ശരശയ്യയില്‍ ക്രൂര കാമകേളിയില്‍    
ശവമായ് കിടക്കുന്നു ഞാന്‍ എന്നും ജീവികുവാന്‍
മാറിലെ നഖഷതപാടുകള്‍ കാണുമ്പോള്‍
ഇനിയും മുറികേണ്ട  മാറിനെ എന്നോര്‍ക്കും  
എങ്കിലും വയറു കരയുന്ന നേരത്ത്   
നിര്‍ബന്ധിതയാവുന്നു മാറ് വില്കുവാന്‍ 

ചീത്ത സ്ത്രീ  അല്ല ഞാന്‍ ,ദേവിയും അല്ല ഞാന്‍
കാമഭ്രാന്ധിയോ അഴിഞ്ഞട്ടകാരിയോ അല്ല
സമൂഹം വേശ്യ എന്നു  വിളിക്കുന്ന  
ഒരു പാവം  ദരിദ്ര സ്ത്രീ ആണ് ഞാന്‍  
മക്കള്‍ക് വേണ്ടി ജീവന്‍ കളയുന്ന 
ഒരു അമ്മയാണ് ഞാന്‍ 
പെറ്റമ്മയാണ്  ഞാന്‍ 

അലയുകയാണ് ഞാന്‍..


കണീര്‍ തുള്ളിയില്‍ കുതിര്‍ന്നു എന്‍
ചിരിതൂകി നിന്ന നിറങ്ങളൊക്കെ. 
ദൂരെ നടപതയിലെങ്ങോ കരിഞ്ഞു
നിഷ്കളങ്ങമാം എന്‍ പ്രതീക്ഷകളും.
മൌനത്തില്‍ എന്നും വാചാലമാം മനം 
എന്നിട്ടും നെയുന്നു സ്വപ്‌നങ്ങള്‍ എന്തിനോ  

 അപശകുനിയാം അമാവാസി രാത്രിതന്‍
 ഇരുളിന്റെ മറവില്‍ ഒളിയുമെന്‍ വേദനെ
 ഇടറാതെ പതറാതെ മുന്‍പോട്ടു പോവുകാന്‍
  ഒരു താങ്ങ് നിന്നില്‍ ഞാന്‍ തേടിയ്കോട്ടെ

 അന്തമില്ലാത്ത ഈ പദയാത്രയില്‍   
അനന്തമാകുമി കരിമണല്‍ പാതയില്‍  
ചാരമായ എന്‍ പ്രതീക്ഷയും പേറി  
ചാരത്തിലും ഒരു കനല്‍ വെട്ടം തേടി
പോവുകയാണ് ഞാന്‍ മന്ദം എങ്ങോ   

തെറ്റുകള്‍ മാത്രം കാണുന്ന ലോകത്ത്
ഞാന്‍ മാത്രമാണോ തെറ്റുകാരന്‍  
മോഹങ്ങള്‍ സ്വപ്‌നങ്ങള്‍ എല്ലാം തെറ്റോ
സ്വന്ധവും ബന്ധവും എല്ലാം തെറ്റോ
എന്റെ ജീവിതവും എന്റെ തെറ്റോ  

തെറ്റുകളുടെ ഭാണ്ടവും പേറി
മോക്ഷമില്ലാതെ അലയുകയാണിന്നു ഞാന്‍
മുള്‍മുനയില്‍ സുഗന്ധം തേടി.....  
ഹിമകണങ്ങളില്‍ ഉഷ്മം തേടി....
എന്റെ അബോധതയില്‍ സുബോധം തേടി....
നിന്നിലെ നിന്നില്‍ എന്നെ തേടി.....  
എന്റെ സങ്ങല്പങ്ങളില്‍ നിന്നെ തേടി....
ജീവിതത്തിനൊരു അര്‍ഥം തേടി .....
പിന്നെയും എന്തൊകെയോ തേടി

 ഈ യാത്ര ഇങ്ങനെ എത്ര നാള്‍  
 ഭ്രാന്ധമാം ഈ ലോകത്ത് ഭ്രാന്ധനായ്  
 ഊണോ ഉറക്കമോ ജപമോ ഇല്ലാതെ
 അലയുകയാണ് ഞാന്‍ .....  
അലയുകയാണ് ഞാന്‍ ......   

ഒരു വാലെന്‍ടൈന്‍റെ ഓര്‍മയ്ക്ക്


ഞാന്‍ ജീവിതത്തില്‍ ഒരാളെ മാത്രമേ സ്നേഹിചിടുള്    
അത് നീയാണ് ..ഇപ്പോള്‍ ഞാന്‍ സ്നേഹികുന്നതും നിന്നെ മാത്രം 
ഞാന്‍ എന്നും നിന്നെ സ്നേഹിചിട്ടെ ഉള്ളു,
വലിയ സന്തോഷങ്ങളും കൊച്ചു കൊച്ചു സൌന്ദര്യ പിണക്കങ്ങളും എല്ലാം ഞാന്‍ എന്നാ സാധാരണ മനുഷന്റെ സ്നേഹത്തില്‍ പോതിഞ്ഞതായിരുന്നു ...
പക്ഷെ കൊച്ചു കൊച്ചു പിണക്കങ്ങള്‍ നിന്‍റെ കണ്ണ് കെട്ടിയപ്പോള്‍ നിനക്ക് പിണക്കങ്ങളില്‍ എന്‍റെ സ്നേഹം കാണാന്‍ കഴിഞ്ഞില്ല 

ഇന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു ,ഭ്രാന്ധമായി... എനിക്ക് നിന്നെ മാത്രമേ സ്നേഹിക്കാന്‍ കഴിയു ..സ്നേഹിക്കാന്‍ അറിയൂ ..
ഞാന്‍ സ്നേഹത്തെ അറിഞ്ഞത് നിന്നിലൂടെയാണ്,ജീവിതം മോഹിച്ചത് നിന്‍റെ കൂടെയാണ് 
ഞാന്‍ എന്നെ അറിയും മുന്‍പേ എനിക്ക് നിന്നെ അറിയാം ,നിന്‍റെ ഇഷ്ടാനിഷ്ടങ്ങളെ അറിയാം , നിന്നെ സന്തോഷിപ്പിക്കാന്‍ അറിയാം...
നിന്‍റെ ചുവന്ന ചുണ്ടില്‍ പുഞ്ചിരി വാടാതെ സൂക്ഷിക്കാന്‍ എനിക്കറിയാം ...
എല്ലാം ഞാന്‍ പഠിച്ചത് നിന്നില്‍ നിന്നായിരുന്നു ..നിന്നിലൂടെ ആയിരുന്നു സത്യം പറഞ്ഞാല്‍ ഞാന്‍ എന്നെ അറിഞ്ഞത് പോലും  നിന്നിലൂടെ ആയിരുന്നു ...

ഇന്നും ഓര്‍കുന്നു ഞാന്‍ ,നമ്മള്‍ പങ്കു വെച്ച ആ ആദ്യ ചുംബനം ..പൌര്‍ണമി രാവില്‍  ഓടിയെത്തുന്ന തിരമാലകളുടെ മന്ദ സംഗീതത്തില്‍ ലയിച്ചു കടല്‍ മണലില്‍ കെട്ടി പുണര്‍ന്നു  കിടന്നപ്പോള്‍ കുസ്രിതിയില്‍ ഞാന്‍ സമ്മാനിച്ച ആദ്യ ചുംബനത്തില്‍ നിന്‍റെ കവിള്‍ തടങ്ങള്‍ നാണത്താല്‍ ചുവന്നതും ,നിന്‍റെ നീല മിഴികളില്‍ പ്രണയം തിര തല്ലിയതും എല്ലാം ഇന്നലെ പോലെ ഞാന്‍ ഓര്‍കുന്നു ..ആ ഓര്‍മ്മകള്‍ ആണ് ഇന്നു എനിക്ക് സ്വന്തം ..
നീ കൂടെയില്ലല്ലോ എന്നോര്‍കുമ്പോള്‍ എന്‍റെ കണ്ണുകള്‍ ഞാന്‍ അറിയാതെ നനയും...ഈ ലോകത്ത് എവിടെയോ ഉണ്ട് നീ എന്നോര്‍കുമ്പോള്‍ ആ ആശ്വാസത്തില്‍ ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കും .. .

ഒരിക്കല്‍ നീ ഒന്നും പറയാതെ പോയി ..അന്ന് ഞാന്‍ നിന്നെ തടയാന്‍ ശ്രമിചിരുനെങ്ങില്‍ ......പക്ഷെ കഴിഞ്ഞില്ല ..
നടന്നകലുമ്പോള്‍ ഒരു വട്ടം നീ തിരിഞ്ഞു നോക്കിയിരുനെങ്ങില്‍ പോകരുതേ എന്നാ എന്‍റെ അപേക്ഷ നിനക്ക് എന്‍റെ മുഖത്ത് കാണാന്‍ കഴിയുമായിരുന്നു ...
എനിക്ക് നിന്നെ തടയാനും കഴിഞ്ഞില്ല  ..നീ ഒന്ന് തിരിഞ്ഞു നോക്കിയുമില്ല ....ആ നിമിഷത്തെ ശപിക്കാന്‍ മാത്രമേ എനിക്ക് ഇന്നു കഴിയുനുള്ള്

സമയ ചക്രം തിരിഞ്ഞപ്പോള്‍ നീ പോയിട്ട്  വര്‍ഷങ്ങള്‍ പലതു കൊഴിഞ്ഞു ..പക്ഷെ എന്‍റെ ജീവിതം ഇപ്പോഴും അവിടെയാണ് ..നീ വിട്ടിട്ടു പോയിടത് ..
ഇന്നു നമ്മള്‍ രണ്ടു പേരും രണ്ടു സ്ഥലങ്ങളില്‍  ആണ്, നീ ഞാനില്ലാതെ നിന്‍റെ ലോകത്ത് സന്തോഷവതിയാവാം ...പക്ഷെ നീയില്ലാതെ എനികെന്തു ലോകം ...കാരണം ഞാന്‍ ജീവിച്ചതും ജീവിതം പഠിച്ചതും നിന്നിലൂടെ ആയിരുന്നു ..ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നു  ,ഇന്നും നിന്നെ സ്വപ്നം കാണുന്നു.... 
 പണ്ട് നീ  അയച്ച  എസ്എം എസ് ഇന്നും ഞാന്‍ സൂക്ഷിച്ചു വെച്ചിടുണ്ട്..പ്രണയം തുടിക്കുന്ന വരികള്‍ ..അത് വായികുമ്പോള്‍ എല്ലായിപ്പോഴും  എന്‍റെ കണ്ണ് നിറയും ...

എവിടെയായിരുന്നു നമ്മള്‍ക്ക് തെറ്റ്  പറ്റിയത്..എത്ര സുന്ദരമായ പരിശുദ്ധമായ പ്രണയം ആയിരുന്നു നമ്മളുടെത് ...
സത്യം   പറഞ്ഞാല്‍ പരസ്പരം കൂടുതല്‍ അടുത്തിട്ടും നമ്മള്‍ക്ക് പരസ്പരം നല്‍കാന്‍ സമയം ഇല്ലായിരുന്നു ....
ഒരു പക്ഷെ നമ്മളുടെ മനസ് ആഗ്രഹിക്കുന്ന അത്രയും സമയം നല്‍കാന്‍ നമ്മള്‍ക്ക് കഴിഞ്ഞില്ല ..
സ്നേഹ കൂടുതല്‍ കൊണ്ട് ഞാന്‍ നിന്‍റെ മുന്‍പില്‍ അല്പം സ്ട്രിക്റ്റ്   ആവാന്‍ ശ്രമിച്ചു,എന്‍റെ ഫോണ്‍ കോള്സോ മേസജോ ലഭിക്കാന്‍ താമസിക്കുമ്പോള്‍ ഞാന്‍ വേറെ ഏതോ പെണ്‍കുട്ടിയുടെ കൂടെ ആണ് ഇന്നു  നീ എന്നെ തെറ്റ് ധരിച്ചു ...അങ്ങനെ പല പല കാരണമില്ല കാരണങ്ങള്‍ മൂലം നമ്മള്‍ കുറെ വഴകിട്ടു ..
പ്രണയത്തിനും അപ്പുറം ഒരു തരാം പോസ്സെസിവേന്സ്സ് ആയിരുന്നു നമ്മള്‍ക്ക് ...നഷ്ടപെടുമോ എന്നാ പേടി ,....സ്നേഹം കൂടി കൂടി അത് വഴക്കായി ...സഹിക്കാവുന്നതിനും അപ്പുറമായി.....ഈ വഴകിനിടിയില്‍ എല്ലാത്തിനും കാരണമായ സ്നേഹം മാത്രം നമ്മള്‍ കണ്ടില്ല 
ഒടുവില്‍ എന്ത് നേടി ....????? എല്ലാം നഷ്ടപെട്ടു....
ഇനിയും ഒരു അവസരം കിട്ടിയാല്‍ ഞാന്‍ ഈ തെറ്റുകള്‍ ആവര്‍തികില്ല...നീ എനിക്കൊരു അവസരം കൂടി തരുമോ ????????

YOU....


You…
You are not a three letter word
You are my love, you are my life
You are my smile…romance too
You are very special

You create mood
You keep me happy
You keep me warm in the cold nights
You keep me cool when my temper goes high

You do fun with me
You make me naughty
You make me smile when I cry
You touch me softly even when I am in dirt

You think about me
You give me dreams
You give me hopes
You fill joy in me
You treat me sweet

 You are my heart
You are my dream
You are my journey
You are my past
Present and future too

You make me feel special
You guide me when I confuse
You care me when I need it badly

You don’t have time, but
You always create time for me
You are the symbol of perfectness
You are the dream of every human

You mean lot to me..
You are the ray from heaven
You are the beam of sunset
You are the spirit and heaven too

You are the person with biggest heart
You are the person with beautiful smile
You know how to take care of beloved

 You mean lot to me..
You are not a three letter word